മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാര്‍ഥി കര്‍ഷകന്‍ അഭിനന്ദ്

മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാര്‍ഥി കര്‍ഷകന്‍ അഭിനന്ദ്

മലപ്പുറം: മുരിങ്ങത്ത് വീട്ടിലേക്ക് രണ്ടാം തവണയും വിദ്യാര്‍ഥി കര്‍ഷക പുരസ്‌കാരം. മുരിങ്ങത്ത് ഹരിഹരന്റെ മകന്‍ സി.അഭിനന്ദിനാണ് ഇത്തവണ ജില്ലയിലെ മികച്ച വിദ്യാര്‍ഥി കര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ചത്. വണ്ടൂര്‍ ഗുരുകുലം വിദ്യാനികേതന്‍ സ്‌കൂള്‍ എസ്എസ്എല്‍സി വിദ്യാര്‍ഥിയാണ്. അഭിനന്ദിന്റെ ജ്യേഷ്ഠന്‍ അരവിന്ദിന് 2017ല്‍ മികച്ച വിദ്യാര്‍ഥി കര്‍ഷകനുള്ള സംസ്ഥാന പുരസ്‌കാരം ‘കര്‍ഷക പ്രതിഭ’ ലഭിച്ചിരുന്നു. മുരിങ്ങത്ത് ഹരിഹരനും മികച്ച കര്‍ഷകനാണ്. പാട്ടത്തിനെടുത്ത സ്ഥലത്താണു കൃഷി ചെയ്യുന്നത്. അടുത്തിടെ വണ്ടൂര്‍ അമ്പലപ്പടിയില്‍ സംസ്ഥാനപാതയോരത്തു സൂര്യകാന്തിത്തോട്ടം ഒരുക്കുന്നതിനും ഹരിഹരനും മക്കളും നേതൃത്വം നല്‍കിയിരുന്നു.
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയില്‍ ഒന്നാം സ്ഥാനം ഇക്കുറി തിരുവാലി കൃഷിഭവന്‍ പരിധിയിലെ കോട്ടോല ശ്രീപാദത്തില്‍ വത്സലകുമാരിക്കു ലഭിച്ചു. മൂല്യവര്‍ധിത ഉല്‍പന്ന യൂണിറ്റുകളില്‍ ഒന്നാംസ്ഥാനം തിരുവാലി പൂളക്കല്‍ ഓറിഗോണ്‍ ഫുഡ്‌സിനാണ്. കര്‍ഷക തിലകം രണ്ടാം സ്ഥാനം തിരുവാലി എറിയാട് വടക്കേമണ്ണുങ്ങല്‍ ജുമൈലയ്ക്കും ലഭിച്ചു. 26ന് താനാളൂരില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.അബ്ദുറഹിമാന്‍ പുരസ്‌കാരം സമ്മാനിക്കും

 

Sharing is caring!