പ്രൊഫ: ബി മമ്മദുണ്ണി മാസ്റ്റർ അന്തരിച്ചു
മലപ്പുറം ജില്ലയിൽ മോങ്ങത്ത് ബങ്കാളത്ത് കുഞ്ഞമ്മദ് ഹാജിയുടേയും കുഞ്ഞിക്കദിയുമ്മയുടേയും മകനായി കർഷക കുടുംബത്തിൽ 30/6/1934 ൽ പ്രൊഫ.ബി.മമ്മദുണ്ണി ജനിച്ചു. പുല്പറ്റ പഞ്ചായത്ത് പരിധിയിൽ തൃപ്പനച്ചി – പാലക്കാട് LP സ്കൂളിൽ അധ്യാപകനായ മമ്മദുണ്ണി പൂക്കോട്ടൂർ ഗവ.ഹൈസ്കൂളിലും അധ്യാപകനായി. പിന്നീട് അലിഗഢ് മുസ്ലീം സർവകലാശാലയിൽ നിന്നും MA യും LLB യും കരസ്ഥമാക്കി. കാംടി യിൽ നിന്നും NCC കോഴ്സും പൂർത്തിയാക്കിയ മമ്മദുണ്ണി ഫറോക് കോളേജിൽ ലക്ചറർ ആയി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ join ചെയ്തു. ഈ സമയത്ത് NCC യുടെ ചാർജും മമ്മദുണ്ണി വഹിച്ചിരുന്നു. തുടർന്ന് പട്ടാമ്പി ഗവ. സംസ്കൃത കോളേജ്, കോഴിക്കോട് ആർട്ട്സ് ആന്റ് സയൻസ് കോളേജ്, ആറ്റിങ്ങൽ ഗവ.കോളേജ്, എറണാംകുളം മഹാരാജാസ് കോളേജ് , കോഴിക്കോട് ഗവ. ഈവനിംങ്ങ് കോളേജ്, മലപ്പുറം ഗവ.കോളേജ് എന്നിവടങ്ങളിൽ ജോലി ചെയ്തിരുന്ന മമ്മദുണ്ണി മലപ്പുറം ഗവ. കോളേജിൽ NSS ന്റെ ചാർജും വഹിച്ചിരുന്നു. പ്രൊഫ. മമ്മദുണ്ണി NSS ന്റെ പ്രോഗ്രാം ഓഫീസറായിരുന്ന 1973 – 79 കാലത്തുള്ള മലപ്പുറം കോളേജിലെ NSS യൂണിറ്റാണ് ഇന്ന് മലപ്പുറം മുനിസിപാലിറ്റി ഏരിയയിലുള്ള മിക്ക പോക്കറ്റ് റോഡുകളുടേയും ആരംഭം കുറിച്ചത്. പിന്നീട് പേരാമ്പ്ര ഗവ.കോളേജിലും പെരിന്തൽമണ്ണ ഗവ. കോളേജിലും മണിമലക്കുന്ന് ഗവ. കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പ്രിൻസിപ്പലായി ജോലി ചെയ്ത മമ്മദുണ്ണി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സെനറ്റ് മെമ്പറായും സബ്ജക്ട് എക്സ്‌പേർട്ട് ആയും PSC എക്സാമിനർ ആയും സേവനം ചെയ്തിരുന്നു.ഉന്നത വിദ്യാഭ്യാസ ഡെപ്പ്യൂട്ടി ഡയറക്ടറായി സർവീസിൽ നിന്നും 30/06/1989 ൽ വിരമിച്ച പ്രൊഫ. മമ്മദുണ്ണി ഇപ്പോൾ നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]