ചാലിയാര്‍ പുഴയില്‍ വയോധികന്‍ മരിച്ച നിലയില്‍

ചാലിയാര്‍ പുഴയില്‍ വയോധികന്‍ മരിച്ച നിലയില്‍

നിലമ്പൂര്‍: വയോധികനെ ചാലിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിയാര്‍ പഞ്ചായത്ത് അത്തിക്കാട് എസ്.സി. കോളനിയിലെ പൂവന്‍ ഉണ്ണിരാമനെ (85) യാണ് ചാലിയാര്‍ പുഴയുടെ മൊടവണ്ണ കേശവന്‍ കടവില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ മൂന്നു മണിയോടെ പുഴയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. പോലീസും അഗ്നിരക്ഷാസേനയും എത്തിയ ശേഷമാണ് മൃതദേഹം കരക്കെടുത്തത്.
ഞായറാഴ്ച മൊടവണ്ണ കുട്ടിച്ചാത്തന്‍കാവില്‍ ആറാട്ട് ഉത്സവത്തിനായി വീട്ടില്‍ നിന്നു പോയതായിരുന്നു. തിങ്കളാഴ്ച നേരം പുലര്‍ന്നിട്ടും കാണാത്തതിനെത്തുടര്‍ന്നു വീട്ടുകാരും കോളനി നിവാസികളും നടത്തിയ തെരച്ചിലാണ് മൃതദേഹം ചാലിയാര്‍ പുഴയില്‍ കണ്ടെത്തിയത്. നിലമ്പൂര്‍ പോലീസ്, അകമ്പാടം വില്ലേജ് ഓഫീസര്‍ മുഹമ്മദ് ഷെമീര്‍ എന്നിവരും സ്ഥലത്തെത്തി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലേക്കു മാറ്റി. ഭാര്യ: കാളി. മക്കള്‍: രാമന്‍കുട്ടി, വാസുദേവന്‍, സുജാത, സുനില്‍, സുനിത, സുശീല, ബാബു. മരുമക്കള്‍: ശാരദ, ശാന്തി, ശാരദ പത്ത പിരിയം, ദിവ്യ, നാരായണന്‍, ബാബു.

 

 

Sharing is caring!