സായൂജ് ചികിൽസാ സഹായത്തിനായി ബിരിയാണി ചലഞ്ചിലൂടെ നാടൊരുമിച്ചു

സായൂജ് ചികിൽസാ സഹായത്തിനായി ബിരിയാണി ചലഞ്ചിലൂടെ നാടൊരുമിച്ചു

പരപ്പനങ്ങാടി: ബിരിയാണി ചലഞ്ചിലൂടെ ചികിൽസാ സഹായത്തിന് പണം കണ്ടെത്തുകയായിരുന്നു നെടുവയിലെ നാട്ടുകാർ. നഗരസഭാ കൗൺസിലർമാർ, നഗരസഭാ ചെയർമാൻ, എം എൽ എ തുടങ്ങിയവർ പൂർണ പിന്തുണയുമായി സജീവമായിരുന്നു.
ബിരിയാണി ചലഞ്ചിൽ പങ്കെടുത്ത ശേഷം തിരൂരങ്ങാടി മണ്ഡലം എം എൽ എ കെ പി എ മജീദ് അവയവ മാറ്റിവെക്കൽ ശസ്ത്രകിയക്ക് വിധേയനാകുന്ന സായൂജിൻ്റെ വീട്ടിലെത്തി കുടുംബത്തെ സമാശ്വസിപ്പിച്ചു. മാർച്ച്13, 20 തിയതികളിൽ രണ്ട് ഞായറാഴ്ചകളിലായി നടന്ന ബിരിയാണി ചലഞ്ചിലൂടെ 6 ലക്ഷത്തിലധികം രൂപയാണ് സമാഹരിക്കാൻ കഴിഞ്ഞത്. പ്രദേശത്തെ ജീവകാരുണ്യ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയാണ് ചികിൽസാ ധനസമാഹരണം നടത്തിയത്

നെടുവ-കോവിലകം പറമ്പിലെ കുറുങ്ങോടത്തിൽ സദാശിവൻ – വിജയലക്ഷ്മി ദമ്പതികളുടെ മൂത്ത മകളായ സ്നേഹ ശിവനും രണ്ടാമത്തെ മകനായ സായൂജിനും ഒരേ തരത്തിലുള്ള ജനിതകരോഗം ബാധിക്കുകയും സ്നേഹയുടെ ഇരു വൃക്കകളും പാൻക്രിയാസും ഒരുമിച്ച് മാറ്റിവെക്കാനുള്ള ധനസമാഹരണത്തിനായി നാട്ടുകാർ സ്നേഹചികിൽസ സഹായ നിധി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി ഏതാണ്ട് 30 ലക്ഷം രൂപ സ്വരൂപിച്ചിരിക്കെയാണ് കോയമ്പത്തുർ കോവെ ആശുപത്രിയിൽ ചികിൽസയിലിരിക്കെ സ്നേഹക്ക് കൊവിഡ് ബാധിക്കുന്നതും പിന്നീട് കഴിഞ്ഞ ഫെബ്രുവരി 5ന് മരണപ്പെടുകയുമുണ്ടായത്
വിധിക്ക് മുന്നിൽ കീഴടങ്ങിയ സ്നേഹ മോളുടെ ചികിൽസാർത്ഥം സ്വരൂപിച്ചിരുന്ന 30 ലക്ഷം രൂപയിൽ 15 ലക്ഷത്തോളം രൂപ സ്നേഹയുടെയും സായൂജിൻ്റെയും ഇതുവരെയുള്ള ചികിൽസക്കും വിദേശ രാജ്യങ്ങളിലടക്കം നടത്തിയ ജനിതക പരിശോധനകൾക്കും വേണ്ടി ചിലവായിക്കഴിഞ്ഞിരുന്നു.
സദാശിവൻ്റെ രണ്ടാമത്തെ മകനായ സായൂജിനും ഷുഗർ ലെവൽ ക്രമാതീതമായി വർദ്ധിക്കുന്ന അപൂർവ്വ രോഗം ബാധിച്ചിട്ടുണ്ട്.
കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ നിന്നും 17 വയസ്സുകാരനായ സായൂജിൻ്റെയും പാൻക്രിയാസും വൃക്കകളും ഒരുമിച്ച് മാറ്റിവെക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട് ഇതിനായി ഏകദേശം 50 ലക്ഷം രൂപ ചിലവ് വരുന്നു
കരാർ നിർമാണ തൊഴിലാളിയായ സദാശിവൻ ജീവിതത്തിൽ സ്വരുക്കൂട്ടിയത് മുഴുവൻ മക്കളുടെ ചികിൽസക്കായി ചിലവഴിച്ചുകഴിഞ്ഞു തുടർ ചികിൽസക്ക് വഴിയില്ലാതെ വിഷമവൃത്തത്തിലായ സദാശിവൻ്റെ കുടുംബത്തിൻ്റെ കണ്ണീരൊപ്പാൻ ജനസമൂഹം മുൻകൈയെടുത്തു കൊണ്ട്
“സായുജ് ചികിൽസാ സഹായ നിധി” എന്ന പേരിൽ നാട്ടുകാരുടെ കൂട്ടായ്മ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചത് അസുഖം ബാധിച്ച് നിസ്സഹായരായി കഴിയുന്ന ഈ കുഞ്ഞിൻ്റെ ജീവിതം പ്രതീക്ഷയർപ്പിക്കുന്നത് ഒബാബു,ഇ ടി ദിനേശൻ, സാജൻ യു.വി, രമ്യ ലാലു യുവി ,രമേശൻ ടി പി, മനേഷ് പി വി നഗരസഭാ കൗൺസിലർമാരായ സി.ജയദേവൻ, ഒ സുമി റാണി, ഇ ടി സുബ്രമണ്യൻ, മഞ്ജുഷ പ്രലോഷ്, നഗരസഭാ ചെയർമാൻ എ ഉസ്മാൻ തുടങ്ങിയവരാണ് ചികിൽസാ സഹായത്തിനായി പ്രവർത്തന രംഗത്തുള്ളത്
ഗൂഗിൾ പേ നമ്പർ 9349950269 (വിജയലക്ഷ്മി)
സായൂജ് ചികിൽസാ സഹായ നിധി എക്കൗണ്ട് നമ്പർ 40692107232
IFSC CODE: SBIN0001153
എസ് ബി ഐ പരപ്പനങ്ങാടി ബ്രാഞ്ച്
ഫോൺ 9349203010 – 9526158769

Sharing is caring!