32വര്‍ഷമായി കിടപ്പിലായ മലപ്പുറം ഒഴുകൂരിലെ ഫിര്‍ദൗസിന് വീടൊരുക്കാന്‍ കുന്നക്കാട് ഗ്രാമം

32വര്‍ഷമായി കിടപ്പിലായ മലപ്പുറം ഒഴുകൂരിലെ ഫിര്‍ദൗസിന് വീടൊരുക്കാന്‍ കുന്നക്കാട് ഗ്രാമം

കൊണ്ടോട്ടി: പിറന്നനാള്‍മുതല്‍ 32 വര്‍ഷമായി കിടപ്പിലാണ് ഒഴുകൂര്‍ കുന്നക്കാട് കുമ്മാളില്‍ കെ സി ഫിര്‍ദൗസ്. ചോര്‍ന്നൊലിക്കാത്തൊരു വീടാണ് ഈ യുവാവിന്റെ സ്വപ്നം. ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് കുന്നക്കാട് ഗ്രാമം.
മൊറയൂര്‍ പഞ്ചായത്ത് 18ാം വാര്‍ഡ് ഒഴുകൂര്‍ കുന്നക്കാട് കെ സി കുസ്സായി കുട്ടിയുടെ മൂത്തമകനാണ് ഫിര്‍ദൗസ്. ജന്മനാ കിടപ്പിലാണ്. പലതവണ ചികിത്സക്ക് വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല. പശുവിനെ വളര്‍ത്തിയാണ് ഫിര്‍ദൗസിന്റെ ഉപ്പ കുടുംബം പുലര്‍ത്തുന്നത്. ചെറുപ്പത്തില്‍ത്തന്നെ വിധവയായ മകളും കുഞ്ഞും ഭാര്യയും അടങ്ങുന്നതാണ് കുസ്സായി കുട്ടിയുടെ കുടുംബം.
മണ്‍കട്ട കൊണ്ട് നിര്‍മിച്ച ഓടുമേഞ്ഞ ചെറിയ വീടാണ് ഈ കുടുംബത്തിന്റേത്. മഴ പെയ്താല്‍ വെള്ളം ഒന്നാകെ വീടിനകത്താണ്. ഇവര്‍ക്ക് വീട് നിര്‍മിക്കാനുള്ള ഒരു നടപടിയും മൊറയൂര്‍ പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചില്ല.
ഈ സാഹചര്യത്തിലാണ് കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ നാടൊരുമിക്കുന്നത്. ഒഴുകൂര്‍ ആശ്രയ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചാണ് പ്രവര്‍ത്തനം. എ എം കുഞ്ഞാന്‍ ചെയര്‍മാനും എം മുഹമ്മദ് കണ്‍വീനറും പി സി ഹംസ ട്രഷററുമായാണ് കമ്മിറ്റി.
ഫെഡറല്‍ ബാങ്ക് മോങ്ങം ബ്രാഞ്ചില്‍ അക്കൗണ്ടും ആരംഭിച്ചു.
അക്കൗണ്ട് നമ്പര്‍: 1166010 0294006. ഐഎഫ്‌സി എഉഞഘഛ001166. കുടുംബത്തിന് ആശ്വാസമേകാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കാനുള്ള പദ്ധതിയും ആശ്രയ കേന്ദ്രം പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്.

Sharing is caring!