ഐ.എസ്.എല്‍ ഫൈനല്‍ കാണാന്‍ മന്ത്രി വി.അബ്ദുറിമാനും ഗോവയിലെത്തി

മലപ്പുറം: ഐ.എസ്.എല്‍ ഫൈനല്‍ മത്സരം കായിക മന്ത്രി വി.അബ്ദുറിമാനും ഗോവയിലെത്തി. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫാനായ അബ്ദുറഹിമാന്‍ നേരത്തെ പല പ്രധാനപ്പെട്ട ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനും പോയിരുന്നു. കേരളാ ബ്്‌ളാസ്‌റ്റേഴ്‌സ് ടീമിന് അബ്ദുറഹിമാന്‍ വിജയാശംസകള്‍ നേര്‍ന്നു. ഐ.എസ്.എല്‍ മലയാളി താരം സഹലിനോടും മന്ത്രി ഏറെ നേരം സംസാരിച്ചു.
മലയാളികളുടെ മനസ്സിലിന്ന് മഞ്ഞക്കടലിരമ്പുകയാണ്.. ഐ എസ് എല്‍ കിരീടമെന്ന സ്വപ്നം പൂവണിയിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്‌പോള്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കത് നെഞ്ചിടിപ്പിന്റെ ഒന്നര മണിക്കൂര്‍. ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഹൈദരാബാദ് എഫ് സിയാണ് എതിരാളികള്‍. ലീഗ് മത്സരങ്ങളില്‍ നിന്ന് വിപരീതമായി തിങ്ങിനിറഞ്ഞ കാണിക്കൂട്ടത്തിന് മുന്നിലാണ് പോരാട്ടം അരങ്ങേറുക. നൂറ് ശതമാനം കാണികള്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശനമുണ്ട്. ടിക്കറ്റുകള്‍ നേരത്തേ തന്നെ വിറ്റുതീര്‍ന്നിരുന്നു. നീലയില്‍ വെള്ള വരകളുള്ള ജഴ്‌സി യിലാണ് ബ്ലാസ്റ്റേഴ്്സ് ഇറങ്ങുക.

ഐ എസ് എല്‍ ചരിത്രത്തില്‍ രണ്ട് തവണ(2014, 2016)യാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. രണ്ട് തവണയും എ ടി കെയോട് പരാജയപ്പെട്ട് കപ്പില്ലാതെ മടങ്ങാനായിരുന്നു വിധി. ഇന്നാല്‍, ഇത്തവണ കാര്യങ്ങള്‍ പഴയപോലെയല്ല. സെര്‍ബിയക്കാരനായ ഇവാന്‍ വുകോമനോവിച് എന്ന സൂത്രശാലിയായ ആശാന്റെ കീഴില്‍ പുതിയൊരു ബ്ലാസ്റ്റേഴ്സിനെയാണ് ഈ സീസണില്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് കാണാന്‍ കഴിഞ്ഞത്. തുടക്കം തോല്‍വികളോടെയായിരുന്നുവെങ്കിലും പതിയെ താളം കണ്ടെത്തിയ മഞ്ഞപ്പട പിന്നീട് കരുത്തരായ എതിരാളികളെ പോലും നിഷ്പ്രഭമാക്കി കുതിച്ചുകയറി. ഒരു ഘട്ടത്തില്‍ കൊവിഡിനെയും നിരന്തര പരുക്കിനെയും മറികടന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജൈത്രയാത്ര.

ഒടുവില്‍, തുടര്‍ച്ചയായ ഏഴ് ജയങ്ങളുടെ പകിട്ടുമായി ലീഗ് ഷീല്‍ഡ് നേടിയ ജംഷഡ്്പൂര്‍ എഫ് സിയെ മലയര്‍ത്തിയടിച്ച് കലാശപ്പോരിന് ടിക്കറ്റുമെടുത്തു. അഡ്രിയാന്‍ ലൂണ, ആല്‍വാരോ വാസ്‌ക്വസ്, ജോര്‍ഹെ പേരേര ഡയസ്, മലയാളി താരം സഹല്‍ അബ്ദുസ്സമദ്, മാര്‍കോ ലെസ്്കോവിച്, ഹോര്‍മിപാം റൂയിവ, ജീക്്സണ്‍ സിംഗ്, ഹര്‍മന്‍ജോത് ഖബ്ര, നിഷുകുമാര്‍, ഗോള്‍കീപ്പര്‍ പ്രഭ്്‌സുഖന്‍ സിംഗ് ഗില്‍ തുടങ്ങിയ പ്രതിഭാധനരായ താരങ്ങളുടെ ഒത്തിണക്കവും വിജയത്തിനായി അവസാന നിമിഷം വരെ പൊരുതാനുള്ള മനസ്സുമാണ് കൊന്പന്മാരുടെ കരുത്ത്.
പക്ഷേ, ആരോഗ്യ പ്രശ്‌നങ്ങളുള്ള അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കുമെന്ന് ഉറപ്പില്ലാത്തത് ആശങ്കയായിട്ടുണ്ട്. പരുക്കിനെ തുടര്‍ന്ന് സെമിയില്‍ കളിക്കാതിരുന്ന സഹല്‍ അബ്ദുസ്സമദ് ഇന്നലെ പരിശീലനത്തിനിറങ്ങിയത് ശുഭവാര്‍ത്തയാണ്. ഇരുവരും കളിക്കുന്ന കാര്യം പരിശീലകനും മെഡിക്കല്‍ സംഘവും ചേര്‍ന്ന് തീരുമാനിക്കും.

 

Sharing is caring!