ജില്ലയില്‍ പതിനാറ് കേന്ദ്രങ്ങളില്‍ യു.ഡി.എഫ് കെ.റെയില്‍ വിരുദ്ധ സദസ്സുകള്‍ സംഘടിപ്പിക്കും.

ജില്ലയില്‍ പതിനാറ് കേന്ദ്രങ്ങളില്‍ യു.ഡി.എഫ് കെ.റെയില്‍ വിരുദ്ധ സദസ്സുകള്‍ സംഘടിപ്പിക്കും.

പാവങ്ങളെ കുടിയൊഴിപ്പിച്ചും ജനങ്ങളെ ദ്രോഹിച്ചും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കെ റെയില്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ജില്ലയില്‍ പതിനാറ് കേന്ദ്രങ്ങളില്‍ മാര്‍ച്ച് 24,25,26 തിയ്യതികളില്‍ കെ റെയില്‍ വിരുദ്ധ സദസ്സുകള്‍ സംഘടിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന യു.ഡി.എഫ് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.
അന്തരിച്ച മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റും മതസൗഹാര്‍ദ്ദത്തിന് വലിയ സംഭാവനകളര്‍പ്പിക്കുകയും ചെയ്ത പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെയും ലൈഫ് ഭവന പദ്ധതി അട്ടിമറിയിലും പ്രതിഷേധിച്ച് ജില്ലയിലെ യു.ഡി.എഫ് ജനപ്രതിനിധികള്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 6ന് റ്റ് ധര്‍ണ്ണ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഷ്റഫ് കോക്കൂര്‍ സ്വാഗതം പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി പി.എ. സലീം യോഗം ഉദ്ഘാടനം ചെയ്തു.
ഇ. മുഹമ്മദ്  കുഞ്ഞി, വി. മധുസൂദനന്‍, എന്‍.എ. കരീം, എ.ജെ. ആന്റണി, മാത്യു വര്‍ഗ്ഗീസ്, വി.പി. കരീം,  അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഉമ്മര്‍ അറക്കല്‍, സജി ഔസേപ്പുപറമ്പില്‍, എം. അബ്ദുല്ലക്കുട്ടി,  ഇസ്മയില്‍ പി മൂത്തേടം, കെ.ടി. കുഞ്ഞാന്‍, പി..എ. സലാം, മുഹമ്മദ് മുസ്തഫ, സയ്യിദ്  അഹമ്മദ് ബാഫഖി തങ്ങള്‍,  കെ.കെ. അബ്ദുല്ലക്കുട്ടി, പി.പി.എ. റഷീദ്, റഷീദ് പറമ്പന്‍, അഡ്വ. പത്മകുമാര്‍ കെ.എ,  പി. രത്നാകരന്‍, സി.എച്ച്. മുസ്തഫ, പി.കെ. അസ്ലു, മൊയ്തു എം. എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!