മലപ്പുറം കാവുങ്ങലില്‍ ഓട്ടോയിടിച്ച് പരുക്കേറ്റ 52കാരന്‍ മരിച്ചു

മലപ്പുറം കാവുങ്ങലില്‍ ഓട്ടോയിടിച്ച് പരുക്കേറ്റ 52കാരന്‍ മരിച്ചു

മക്കരപ്പറമ്പ്: വാഹനപകത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മക്കരപ്പറമ്പ് കാച്ചിനിക്കട്ടെ പടിഞ്ഞാറേക്കുന്നത്ത് ചന്ദ്രന്‍ (52) നാണ് മരണപ്പെട്ടെത്.മുത്തന്‍കോളനിയിലെ കുഞ്ഞന്റെ മകനാണ്. മാര്‍ച്ച് 9 ന് മലപ്പുറം കാവുങ്ങല്‍ വെച്ച് നിയന്ത്രണം വിട്ട ഓട്ടോ വന്നിടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളേജിലും, തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളി ഉച്ചയോടെ മരണപ്പെട്ടു. ശവസംസ്‌ക്കാരം ശനി ഉച്ചക്ക് 1മണിക്ക് കുടുംബ ശ്മശാനത്തില്‍. ഭാര്യ : രമ്യ. മക്കള്‍ : പ്രണവ്, പ്രത്തുല്, പ്രാര്‍ത്ഥന.

 

Sharing is caring!