ഹജ്ജിന് ഏറ്റവും കൂടുതല്‍ മലപ്പുറത്ത് നിന്ന്
മലപ്പുറം: ഈ വര്‍ഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്തുനിന്ന് ഹജ്ജിന് അപേക്ഷിച്ചത് 12,810 പേര്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മലപ്പുറം ജില്ലയില്‍നിന്നാണ്. രണ്ടാമത് കോഴിക്കോടാണ്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് അപേക്ഷകര്‍ കുറവ്. 2020ലും 2021ലും കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്ന് ഹജ്ജ് തീര്‍ഥാടനത്തിന് അനുമതി ഉണ്ടായിരുന്നില്ല.
കഴിഞ്ഞ വര്‍ഷം 6392 പേര് അപേക്ഷിച്ചിരുന്നു. 2020ല്‍ 26,060 പേരും. ഇക്കുറി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ കേരളത്തില്‍നിന്നാണ്. ഒന്നാമതുള്ള മലപ്പുറം ജില്ലയില്‍നിന്ന് 4036 പേരാണ് അപേക്ഷിച്ചത്. കോഴിക്കോട് – 2740, കണ്ണൂര്‍ – 1437, കാസര്‍കോട് – 656, വയനാട് – 260, പാലക്കാട് – 659, തൃശൂര്‍ – 541, എറണാകുളം – 1240, ഇടുക്കി – 98, കോട്ടയം – 137, ആലപ്പുഴ – 210, പത്തനംതിട്ട – 54, കൊല്ലം – 381, തിരുവനന്തപുരം – 387 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അപേക്ഷകര്‍.
മൊത്തം അപേക്ഷകരില്‍ 80 ശതമാനത്തോളം തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍നിന്നാണ്. 10,329 പേരാണ് ഈ ജില്ലകളില്‍നിന്നുള്ളത്. 2481 പേരാണ് എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള അപേക്ഷകര്‍. അപേക്ഷകര്‍ കൂടുതലും മലബാറില്നിന്നാണെങ്കിലും ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നിശ്ചയിച്ചത് കൊച്ചിയെയാണ്.
ഈ വര്‍ഷം ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കരിപ്പൂരിനെ പരിഗണിക്കണമെന്ന് സംസ്ഥാനം വീണ്ടും ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് മാര്‍ച്ച് 10നാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിക്ക് കത്തയച്ചത്. കരിപ്പൂര്‍ പരിഗണിച്ചില്ലെങ്കില്‍ പകരം കണ്ണൂര്‍ വിമാനത്താവളത്തെ പുറപ്പെടല്‍ കേന്ദ്രമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍ നടത്തുന്നത് പ്രയാസകരമാണെന്നും കത്തില്‍. ഹജ്ജ് ക്യാമ്പിനടക്കം എല്ലാവിധ സൗകര്യങ്ങളുമുള്ളത് കരിപ്പൂരിലാണ്. നിലവിലെ സാഹചര്യത്തില്‍ ഇവിടെനിന്ന് ബസ് മുഖേന കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നത് തീര്‍ഥാടകര്‍ക്ക് അസൗകര്യമാണെന്നും കത്തില്‍.
കഴിഞ്ഞ നവംബറില്‍ മന്ത്രി വി. അബ്ദുറഹ്മാന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ സന്ദര്‍ശിച്ച് പുറപ്പെടല്‍ കേന്ദ്രം കരിപ്പൂരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും കത്തയച്ചത്. സംസ്ഥാനം 99 ശതമാനം കോവിഡ് വാക്സിനേഷന് പൂര്‍ത്തീകരിച്ച പശ്ചാത്തലത്തില്‍ കേരളത്തിന് ഹജ്ജ് ക്വോട്ട വര്‍ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]