മലപ്പുറത്തെ വീട്ടില്‍നിന്നും മോഷണം പോയ പണവും സ്വര്‍ണവും 20ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ച് എത്തിച്ചു

മലപ്പുറത്തെ വീട്ടില്‍നിന്നും മോഷണം പോയ പണവും സ്വര്‍ണവും 20ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ച് എത്തിച്ചു

മലപ്പുറം: മോഷണം പോയ പണവും സ്വര്‍ണവും 20 ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ച് എത്തിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തേഞ്ഞിപ്പലം ഒലിപ്രംകടവിന് സമീപം ഹാജിയാര്‍ വളവില്‍ തെഞ്ചീരി അബൂബക്കര്‍ മുസല്യാരുടെ വീട്ടിലാണ് സംഭവം. 20 ദിവസം മുമ്പ് നാല് പവന്‍ മാലയും അര പവന്‍ മോതിരവും 67,500 രൂപയുമാണ് ഇവിടെ നിന്ന് മോഷണം പോയത്. ഈ സംഭവത്തില്‍ പൊലീസ് (ഗലൃമഹമ ജീഹശരല) അന്വേഷണം നടക്കുന്നതിനിടെയാണ് പണവും സ്വര്‍ണവും കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. മോഷ്ടാവ് ജനലിലൂടെ അകത്തേക്കിട്ടതാണെന്നാണു പൊലീസ് സംശയിക്കുന്നത്.

കഴിഞ്ഞ മാസം 21നാണ് അബൂബക്കര്‍ മുസല്യാരുടെ വീട്ടില്‍ നിന്നും നാല് പവന്‍ മാലയും അര പവന്‍ മോതിരവും 67500 രൂപയും മോഷണം പോയത്. പട്ടാപ്പകലാണ് മോഷണം നടന്നത്. റാബിയ കുളികഴിഞ്ഞെത്തിയപ്പോള്‍ വീടിന്റെ വാതിലും അലമാരയും തുറന്നുകിടക്കുന്നത് കണ്ടു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആഭരണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കി.

പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി കിടപ്പുമുറിയില്‍ സ്വര്‍ണവും പണവും ലഭിച്ചത്. ചൂട് കൂടുതലായതിനാല്‍ മുറിയുടെ ജനല്‍ വെച്ചിരുന്നു. രാത്രി എട്ട് മണിയോടെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയുടെ ജനലിന് താഴെയായി പണവും സ്വര്‍ണവും കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുറന്നിട്ട ജനല്‍ പാളി വഴി മോഷ്ടാവ് തന്നെ മുറിയില്‍ കൊണ്ടിട്ടതാകാമെന്ന നിഗമനത്തിലാണ് പോലീസ്. മലപ്പുറത്ത് നിന്ന് സതീഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു. കളവ് പോയ പണം പോലീസിന്റെ സാന്നിധ്യത്തില്‍ വീട്ടുകാര്‍ എണ്ണിത്തിട്ടപ്പെടുത്തി.

 

Sharing is caring!