അബൂദാബിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതിക്ക് മുന്‍കൂര്‍ ജാമ്യമില്ല

അബൂദാബിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതിക്ക് മുന്‍കൂര്‍ ജാമ്യമില്ല

മഞ്ചേരി : അബുദാബി ഹാര്‍ബറില്‍ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് 80,000 രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കൊണ്ടോട്ടി ചെറുകാവ് പുളിക്കല്‍ പെരിയമ്പലം ദേവസംപറമ്പില്‍ അബ്ദുല്‍ ലത്തീഫിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2020 നവംബര്‍ മാസത്തിലാണ് സംഭവം. പരാതിക്കാരിയുടെ മകന് ജോലിക്ക് വേണ്ടിയാണ് പണം നല്‍കിയത്. എന്നാല്‍ മകന്‍ അബുദാബിയിലെത്തിയപ്പോള്‍ ജോലിയോ കൈപ്പറ്റിയ പണമോ ലഭിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.

Sharing is caring!