മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാപനത്തില്‍ കഞ്ചാവ്

മലപ്പുറം: മലപ്പുറത്തെ ടാറ്റൂ സ്റ്റാപനങ്ങളില്‍ എക്സൈസ് റെയ്ഡ്. ടാറ്റൂ കുത്തുമ്പോള്‍ ലഹരി മരുന്ന് നല്‍കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. തിരൂരിലെ ഒരു ടാറ്റൂ സ്ഥാപനത്തില്‍ നിന്നും 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവിടെ എക്സൈസ് പരിശോധന തുടരുകയാണ്.
കൊച്ചിയില്‍ സെലിബ്രിറ്റി ടാറ്റൂ ആര്‍ടിസ്റ്റ് സുജേഷിനെതിരായ ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ സംസ്ഥാനത്തെ ടാറ്റൂ സ്റ്റൂഡിയോകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നിരുന്നു. ഇന്‍ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമയായ സുജേഷിനെതിരെയാണ് പരാതി ലഭിച്ചത്.
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും