വഖഫ് നിയമനം: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും വഖഫ് മന്ത്രിയും വ്യത്യസ്ഥ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആരു പറയുന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കണമെന്ന് നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്കിടെ ആവശ്യപ്പെട്ടു.
വഖഫ് നിയമം പാസാക്കിയത് എന്തിനാണെന്ന് അറിയാത്ത സ്ഥിതിയിലാണ് ഇടത് മുന്നണിയും സര്‍ക്കാരും നില്‍ക്കുന്നത്. സര്‍ക്കാരിന്റെ സഹായമില്ലാതെ വിശ്വാസികള്‍ പണം കൊടുത്ത് നടത്തുന്ന സംവിധാനമാണ് വഖഫ് ബോര്‍ഡ്. ഇതിന്റെ റിക്രൂട്ട്മെന്റ് പി.എസ്.സിക്കുവിട്ടു പ്രശ്നമുണ്ടാക്കേണ്ടതില്ലായിരുന്നു. തെറ്റ് മനസിലാക്കിയാല്‍ അത് മാന്യമായി തെറ്റ് തിരുത്തുകയാണ് വേണ്ടത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, നിയമം മരവിപ്പിച്ചിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. മാത്രമല്ല, നിയമം നിര്‍ബന്ധമായി നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി കേരളത്തിന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ വഖഫ് നിയമം ശക്തമായി നടപ്പാക്കുമെന്നാണ് വഖഫ് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതില്‍ ആരു പറയുന്നതാണ് ശരിയെന്ന് അദ്ദേഹം ചോദിച്ചു.
ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനമാണ് കേരളത്തില്‍ ഇടത് മുന്നണി സ്വീകരിക്കുന്നത്. ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കുന്ന തെറ്റായ സമീപനം തിരുത്തണം. വളരെക്കാലം ഭരണപക്ഷത്തും പ്രതിപക്ഷത്തും മുസ്ലിംലീഗ് ഇരുന്നിട്ടുണ്ട്. പക്ഷേ ഒരു കാലത്തും വിഭാഗീയ ഞങ്ങള്‍ക്ക് നേരെ ആരോപിക്കാന്‍ ഒരിടവും നല്‍കിയിട്ടില്ല. മതത്തില്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞാല്‍ മതേതരം അല്ലാതാകില്ല. മതവിശ്വാസികളെല്ലാം വിഭാഗീയ ചിന്താഗതിക്കാരാണ് എന്ന പഴയ ചന്താഗതി സി.പി.എം മാറ്റണം.
രണ്ടാം പിണറായി സര്‍ക്കാരിന് ഒരുപാട് നയപാളിച്ചകള് ഉണ്ടായി. അടിസ്ഥാനപരമായി തിരുത്തേണ്ട നയങ്ങളുണ്ട്. സംസ്ഥാനത്തിന് വലിയ കടം വരുത്തിവെക്കുന്നതാണ് ബജറ്റ്. കേരളത്തിന്റെ സമ്പത്ത്ഘടന തകര്‍ക്കുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. പ്രകൃതിയേയും കാലാവസ്ഥയേയും പച്ചപ്പിനെയും തകര്‍ക്കുന്നതാണ് കെ റെയില്‍ പദ്ധതി. പ്രായോഗികമല്ലാത്ത കെ റെയില്‍ പദ്ധതിയില്‍ ആരോഗ്യകരമായ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറാകണം. കെ റെയിലിന്റെ കാര്യത്തില്‍ ജനങ്ങളെ വിശ്വാസത്തിലേടുത്ത് മാത്രമേ മുന്നോട്ട് പോകുവെന്ന സമീപനമാണ് യു.ഡി.എഫ് ഭരണകാലത്ത് സ്വീകരിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രായോഗികമല്ലെന്ന് കണ്ട് പദ്ധതിയില്‍ നിന്ന് പിന്തിരിയുകയായിരുന്നുവെന്നും വ്യക്തമാക്കി.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]