ബീവറേജസില്‍ നിന്ന് മദ്യവും വാങ്ങി പുഴക്കരയിലെത്തി മദ്യം കഴിച്ചു ശേഷം കൂടെയുണ്ടായിരുന്ന സ്ത്രീയെ ചൊല്ലി തര്‍ക്കം: മലപ്പുറം ചാലിയാറിലെ മുബാറക് കൊലക്കേസില്‍ സുഹൃത്ത് ഷിജു പിടിയില്‍

ബീവറേജസില്‍ നിന്ന് മദ്യവും വാങ്ങി പുഴക്കരയിലെത്തി മദ്യം കഴിച്ചു ശേഷം കൂടെയുണ്ടായിരുന്ന സ്ത്രീയെ ചൊല്ലി തര്‍ക്കം: മലപ്പുറം ചാലിയാറിലെ മുബാറക് കൊലക്കേസില്‍ സുഹൃത്ത് ഷിജു പിടിയില്‍

മലപ്പുറം: നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. സുഹൃത്തായ പ്രതി പിടിയില്‍. തിരുവനന്തപുരം വെങ്ങാനൂര്‍ താഴെ വിളക്കേത്ത് മജീഷ് എന്ന ഷിജുവിനെ(36)യാണ് നിലമ്പൂര്‍ ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. വടപുറത്ത് താമസിക്കുന്ന മൈസൂര്‍ സ്വദേശി മുബാറക് എന്ന ബാബു (50) വിന്റെ മൃതദ്ദേഹമാണ് ഈ മാസം 11ന് രാവിലെ പത്തുമണിയോടെയാണ് നിലമ്പൂര്‍ ടൗണിനു സമീപം ചാലിയാര്‍ പുഴയുടെ വീരാഡൂര്‍ കൂളിക്കടവില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്.
10ന് രാവിലെ ബീവറേജസില്‍ നിന്ന് മദ്യവും വാങ്ങി ബാബുവും മജീഷും ഒരു സ്ത്രീയും ഓട്ടോറിക്ഷയില്‍ പുഴക്കരയിലെത്തി. മദ്യം കഴിച്ച ശേഷം കൂടെയുണ്ടായിരുന്ന സ്ത്രീയെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും മജീഷ് ഒരു വടിയെടുത്ത് മുബാറകിനെ തലക്കടിച്ച് കൊലപ്പെടുത്തുകയും, മൃതദേഹം പുഴയില്‍ തള്ളുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ഷാജി രക്ഷപ്പെടുകയായിരുന്നു. എടക്കരയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഒളിവിലാണ്.
പഴക്കമുള്ള മൃതദേഹം തുടക്കത്തില്‍ ആരുടേതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മരണപ്പെട്ടത് പഴയ സാധനങ്ങള്‍ പെറുക്കി നടക്കുന്ന വടപുറം സ്വദേശി മുബാറക് എന്ന ബാബു ആണെന്ന് തിരിച്ചറിയുകയായിരുന്നു. എന്നാല്‍ വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ അലഞ്ഞു തിരിഞ്ഞും പഴയ സാധനങ്ങള്‍ പെറുക്കി വിറ്റും, പുഴയോരങ്ങളിലും പീടിക വരാന്തകളിലും മറ്റും നാടോടി സ്ത്രീകളുമൊന്നിച്ച് ജീവിച്ചു വരികയായിരുന്നു മുബാറക്ക്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ കൊലപാത സാധ്യത ഫോറന്‍സിക് ഡോക്ടര്‍ അനന്ത് പോലീസിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് മുബാറക്കിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചത്. പുഴയോരത്തുനിന്നും എടക്കര പോലീസില്‍ നല്‍കിയ ഒരു പരാതിയുടെ രസീത് പോലീസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷിജുവിനെ പിടികൂടിയത്.
നിലമ്പൂര്‍ ഡിവൈഎസ്പി പി സാജു കെ എബ്രഹാമിനെ മേല്‍നോട്ടത്തില്‍ നടന്ന അനേഷണത്തില്‍ നിലമ്പൂര്‍ സി ഐ പി വിഷ്ണു എസ് ഐ നവീന്‍ ഷാജു പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ അസൈനാര്‍, എന്‍.പി സുനില്‍ കെ.ടിആഷിഫ് അലി , പ്രിന്‍സ്, അഭിലാഷ്, നിബിന്‍ദാസ് , ജിയോജേക്കബ് എന്നിവരുമുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

 

Sharing is caring!