ഒരാഴ്ച്ചക്കിടെ മലപ്പുറത്ത് പിടികൂടിയത് ഒമ്പത് കോടിയിലേറെ രൂപയുടെ കുഴല്‍പ്പണം
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍. തിരിപ്പൂരില്‍ നിന്നും വേങ്ങരയിലേക്ക് ബൊലേറോയില്‍ കടത്താന്‍ ശ്രമിച്ച രേഖകളില്ലാത്ത നാല് കോടി നാല്‍പ്പത് ലക്ഷം രൂപ വളാഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ.ജിനേഷിന്റെ നേത്യത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. സംഭവത്തില്‍ വേങ്ങര സ്വദേശി പാലേരി ഹംസ (48), കൊളപ്പുറം സ്വദേശി ചെള്ള പറമ്പില്‍ ഫഹദ് (32) എന്നിവര്‍ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാവിലെ 9.45 ന് പട്ടാമ്പി റോഡില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് അമിത വേഗതയില്‍ വന്ന ബൊലേറോ വാനില്‍ പണം കണ്ടെത്തിയത്. വാഹനത്തിന്റെ പിറകിലും അടിയിലുമായി 3രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.പ്രതി ഹംസ തിരിപ്പൂരില്‍ വസ്ത്രവ്യാപാര സ്ഥാപനം നടത്തി വരികയാണ്. ഇതോടെ ഒരാഴ്ചക്കിടെ മലപ്പുറം ജില്ലയില്‍ 9 കോടിയിലേറെ രൂപയുടെ കുഴല്‍പ്പണം പിടികൂടിയതായി പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ ജിനേഷ് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണിതെന്നും പോലീസ് പറഞ്ഞു.
സമാന രീതയില്‍ കഴിഞ്ഞ ആഴ്ച രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന പണവുമായി ദമ്പതികള്‍ വളാഞ്ചേരി പൊലീസിന്റെ പിടിയിലായിരുന്നു. സേലത്ത് നിന്നും പെരുമ്പാവൂരിലേക്ക് ഇന്നോവ വാഹനത്തില്‍ കടത്തുകയായിരുന്ന ഒരു കോടി എണ്‍പത് ലക്ഷത്തി അമ്പതിനായിരം (1,80,50000 )രൂപയാണ് വളാഞ്ചേരി- പട്ടാമ്പി റോഡില്‍ വളാഞ്ചേരി പൊലീസ് വാഹന പരിശോധനക്കിടെ പിടികൂടിയത്.പിടികൂടിയ പണം കോടതിയില്‍ ഹാജരാക്കി ട്രെഷറിയില്‍ നിക്ഷേപിക്കുമെന്നും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിനേയും എന്‍ഫോഴ്സ്മെന്റിനേയും അറിയിക്കുമെന്നും പൊലീസ് പറഞ്ഞു. പരിശോധന സംഘത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ.ജിനേഷ്, സി.പി.ഒ മാരായ വിനീത്, ആന്‍സണ്‍, വിവേക് എന്നിവരുമുണ്ടായിരുന്നു.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]