വാഴക്കാട് യുവതി ബസില്‍ നിന്ന് വീണ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

വാഴക്കാട് യുവതി ബസില്‍ നിന്ന് വീണ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറം: എടവണ്ണപ്പാറ വാഴക്കാട് ബസില്‍ നിന്ന് യുവതി പുറത്തേക്ക് വീണ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. രണ്ട് മാസത്തേക്കാണ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തത്. വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പരിശോധന ശക്തമാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍.

മാര്‍ച്ച് എട്ട് ചൊവ്വാഴ്ചയായിരുന്നു ദാരുണമായ അപകടം നടന്നത്. വാഴക്കാട് ചീനിബസാറില്‍ ബസ് ഓടിക്കൊണ്ടിരിക്കെ മുന്‍ വശത്തെ ഡോറിലൂടെ യുവതി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരിക്കേറ്റ യുവതിയെ ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ബസിന്റെ രേഖകള്‍ പരിശോധിച്ചതിനു ശേഷം ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ബസ് ജീവനക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇതേതുടര്‍ന്നാണ് ലൈസന്‍സ് സസ്പെന്‍സ് ചെയ്തുള്ള നടപടി.

Sharing is caring!