മലപ്പുറം ചുട്ടുപൊള്ളുന്നു; താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്
മലപ്പുറം: സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും. മലപ്പുറം ജില്ലയില്‍ കനത്ത ചൂട് തന്നെയാണ് അനുഭവപ്പെടുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെക്കോര്‍ഡ് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും അധികം ചൂട് അനുഭവപ്പെട്ടത് കൊല്ലം ജില്ലയിലെ പുനലൂരിലാണ്. 38.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഒരു നഗരസഭാംഗത്തിന് സൂര്യാഘാതമേല്‍ക്കുകയും ചെയ്തു. തൃശൂര്‍ വെള്ളാനിക്കരയില്‍ 38.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ ഈ സീസണില്‍ പല തവണ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് രേഖപെടുത്തി.
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ഈ ജില്ലകളില്‍ സാധാരണ അനുഭവപ്പെടേണ്ട ചൂടിനേക്കാളും രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. വരും ദിവസങ്ങളില്‍ കേരളത്തില്‍ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് വിവിധ കാലാവസ്ഥ ഏജന്‍സികള്‍ പ്രവചിക്കുന്നത്. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
വേനല്‍ മഴ കുറഞ്ഞതും വരണ്ട വടക്ക് കിഴക്കന്‍ കാറ്റിന്റെ സ്വാധീനവുമാണ് സംസ്ഥാനം ചുട്ടുപൊള്ളാന്‍ കാരണം. നിലവിലെ സാഹചര്യത്തില്‍ നാളെ(15032022)ക്ക് ശേഷം സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]