മലപ്പുറം പാണ്ടിക്കാട് ചീട്ടുകളി സംഘത്തെ പിടിക്കാന്‍ പോയ പൊലീസ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് മര്‍ദിച്ച 3പേര്‍ പിടിയില്‍

മലപ്പുറം പാണ്ടിക്കാട് ചീട്ടുകളി സംഘത്തെ പിടിക്കാന്‍ പോയ പൊലീസ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് മര്‍ദിച്ച 3പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ചീട്ടുകളി സംഘത്തെ പിടിക്കാന്‍ പോയ പൊലീസ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ 3 പേര്‍ പിടിയില്‍. എഎസ്‌ഐ ഉള്‍പ്പെടെ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.ശനി വൈകിട്ട് പന്തല്ലൂര്‍ തെക്കുംപാടത്തെ താലപ്പൊലി ആഘോഷവുമായി ബന്ധപ്പെട്ടാണ് സംഭവം. പണം വച്ച് ചീട്ടു കളിച്ച സംഘം എസ്‌ഐയും എഎസ്‌ഐയും ഉള്‍പ്പെടെ 8 പേരടങ്ങുന്ന പൊലീസ് സംഘത്തിനെതിരെ അക്രമം അഴിച്ചു വിട്ടുവെന്നാണു പരാതി.
എഎസ്‌ഐ ഉള്‍പ്പെടെ 3 പൊലീസുകാര്‍ക്ക് സാരമായി പരുക്കേറ്റു. ആമക്കാട് സ്വദേശി നെച്ചിക്കാടന്‍ അബ്ദുല്‍ സലീം (39) പയ്യനാട് സ്വദേശി ചക്കിപ്പറമ്പന്‍ റഫീഖ് (36) ചക്കിപ്പറമ്പന്‍ ഫസല്‍ റഹ്മാന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. എസ്‌ഐ ഇ.എ.അരവിന്ദനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Sharing is caring!