നായാട്ടിനിടെ തോക്കില്‍നിന്ന് വെടിയുതിര്‍ന്ന് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ മലപ്പുറത്ത് രണ്ടുപേര്‍ പിടിയില്‍

നായാട്ടിനിടെ തോക്കില്‍നിന്ന് വെടിയുതിര്‍ന്ന് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ മലപ്പുറത്ത് രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: നായാട്ടിനിടെ തോക്കില്‍നിന്ന് വെടിയുതിര്‍ന്ന് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ രണ്ട് പേരെ കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങ് പെരിഞ്ചോലയിലാണ് ഒരുമിച്ച് നായാട്ടിനിറങ്ങിയ മൂന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് വെടിയേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം.
മങ്കട ചേരിയം സ്വദേശി കുന്നത്ത് മുസ്തഫ(38)ക്കാണ് വെടിയേറ്റത്. സംഭവത്തില്‍ സുഹൃത്തുക്കളായ മങ്കട കൂട്ടില്‍ സ്വദേശി പറമ്പത്ത് ഇബ്രഹീം(58), മങ്കട കര്‍ക്കിടകം സ്വദേശി മേലേടത്ത് സുനീര്‍ അലി (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശമുണ്ടായിരുന്ന ലൈസന്‍സില്ലാത്ത തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുസ്തഫ പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ കൊളത്തൂര്‍ സിഐ എ സജിത്ത്, പെരിന്തല്‍മണ്ണ ഡന്‍സാഫ് സംഘത്തിലെ എസ്‌ഐ സി പി മുരളി, അന്വേഷണ ഉദ്യോഗസ്ഥരായ എന്‍ ടി കൃഷ്ണകമാര്‍, എം മനോജ്, പ്രശാന്ത്, ദിനേശ്, പ്രഫുല്‍ എന്നിവരാണ് അന്വഷണം നടത്തുന്നത്.

 

Sharing is caring!