നീന്തി, നീന്തി മലപ്പുറത്തുകാരന് റിഹാന് ജെറി ദേശീയ ചാമ്പ്യന്‍ഷിപ്പിന്.

മഞ്ചേരി : നീന്തി, നീന്തി മലപ്പുറത്തുകാരന് റിഹാന് ജെറി ദേശീയ ചാമ്പ്യന്‍ഷിപ്പിന്.
തൃശൂരില്‍ സമാപിച്ച സംസ്ഥാന സബ് ജൂനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ബട്ടര്‍ഫ്ലൈ സ്ട്രോക് ഇനത്തില്‍ വെള്ളി മെഡല്‍ നേടി മഞ്ചേരി ബെഞ്ച്മാര്‍ക്സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ റിഹാന് ജെറി ദേശീയ മത്സരത്തിലേക്ക് സെലക്ഷന് നേടി. ഇതിനകം തന്നെ വിവിധ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് ഈ ആറാം ക്ലാസുകാരന്. 2020 ല്‍ ഖത്തര്‍ സ്വിമ്മിംഗ് സീരിസില്‍ 2 സ്വര്‍ണമെഡലുകള്‍, ഖത്തര്‍ ഹമദ് അക്വറ്റിക് സെന്ററില്‍ നടന്ന എലൈറ്റ് സ്വിമ്മിംഗ് കപ്പില്‍ 2 വെങ്കലം, മലപ്പുറം സഹോദയ 2019 ജില്ലാ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4 സ്വര്‍ണ്ണമെഡലുകളും ഒരു വെള്ളി മേഡലും നേടി വ്യക്തിഗത ചാമ്പ്യന്‍ പട്ടം എന്നിവ കരസ്ഥമാക്കിയിരുന്നു. 2019 ല്‍ മൈസൂര്‍ തൊന്നൂര്‍ തടാകത്തില്‍ സംഘടിപ്പിച്ച ഒരു കിലോമീറ്റര്‍ സ്വിമ്മിംഗ് മാരത്തോണില്‍ പങ്കെടുത്തു. ദേശീയ നീന്തല്‍ പരിശീലകന് കെ അനില്‍ കുമാറാണ് റിഹാന് ജെറിയെ പരിശീലിപ്പിക്കുന്നത്. ഖത്തറില്‍ വ്യവസായിയായ ജെറി ബാബുവിന്റെയും വുഡ്ബൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് റിസോര്‍ട്സ് ഡയറക്ടര്‍ സ്വപ്ന ഇബ്രാഹിമിന്റെയും മകനാണ്. കായിക പ്രതിഭയെ കേരള ഹിന്ദുസ്ഥാന്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സംസ്ഥാന സമിതി അനുമോദിച്ചു. മഞ്ചേരി ബെഞ്ച്മാര്‍ക്സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച അനുമോദന യോഗം സംസ്ഥാന ചീഫ് കമ്മീഷണര്‍ എം അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജിങ് ട്രസ്റ്റി സി സി ഉസ്മാന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം ജൗഹര്‍, പ്രിന്‍സിപ്പല്‍ കെ ഉണ്ണികൃഷ്ണന് പ്രസംഗിച്ചു.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]