തിരൂര്‍ കവര്‍ച്ചാ കേസ്സില്‍ പ്രതി അറസ്റ്റില്‍

തിരൂര്‍ കവര്‍ച്ചാ കേസ്സില്‍ പ്രതി അറസ്റ്റില്‍

തിരൂര്‍:പയ്യനങ്ങാടി സ്വദേശിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി 80 ലക്ഷം കവര്‍ച്ച ചെയ്ത സംഘത്തിലെ കാസര്‍ഗോഡ് സ്വദേശിയായ തന്ത്രി സത്താര്‍ എന്നറിയപ്പെടുന്ന അബ്ദുള്‍ സത്താര്‍ (49) നെയണ് തിരൂര്‍ ഡി.വൈ.എസ്.പി ബെന്നിയുടെ നിര്‍ദേശ പ്രകാരം സി.ഐ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്. 2020 ആഗസ്ത് മാസത്തിലാണ് പ്രതികള്‍ പയ്യനങ്ങാടിയിലെ വീട്ടില്‍ കവര്‍ച്ച നടത്തിയത്. ഒളിവിലായിരുന്ന പ്രതി കാസര്‍ഗോഡ് വെച്ചാണ് പോലീസിന്റെ പിടിയിലായത്. മുന്‍ ശബരിമല തന്ത്രിയെ അക്രമിച്ച കേസ്സിലെ പ്രതിയായിരുന്നു ഇയാള്‍.തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Sharing is caring!