ഖുർആൻ കാലാനുസൃതമായി വായിക്കപ്പെടണം ഡോ. കെ.ടി ജലീൽ
തേഞ്ഞിപ്പലം: അതി സൂക്ഷമ അർത്ഥതലങ്ങളും വിപുല വ്യാഖ്യാനങ്ങൾക്ക് സാധ്യതയുള്ള മഹത്തായ ആശയങ്ങളും ഉൾകൊള്ളുന്ന ഖുർആനിനെകാലികമായി വായിച്ചെടുക്കേണ്ട തുണ്ടെന്നു ഡോ. കെ ടി ജലീൽ അഭിപ്രായപ്പെട്ടു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബി പഠന വിഭാഗം അന്താരാഷ്ട്ര സെമിനാറിനൊപ്പം സംഘടിപ്പിച്ച പരിപാടിയിൽ ആദ്യ അറബി വിഭാഗം തലവനും പ്രമുഖ ഉറുദു പണ്ഡിതനുമായ പ്രഫസർ അഹമ്മദ് ഇഹ്തിശാം നദ്‌വി പരിഭാഷ നിർവ്വഹിച്ച ഖുർആന്റെ നാല് വാള്യത്തിലുള്ള സമ്പൂർണ ഉർദു വിവർത്തനത്തിന്റെയും വിശദീകരണത്തിന്റെയും പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും എം എൽ എയുമായ ഡോ. കെ ടി ജലീൽ . അപരിഷ്കൃതവും അശാസ്ത്രിയവുമായി ഖുർആനിനെ വായിക്കുന്നതും വ്യാഖ്യാനിക്കുന്നതു കൊണ്ടുമാണ് ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുന്നതെന്നദ് ദേഹം അഭിപ്രായപ്പെട്ടു. ശ്രി രാഘവൻ കോന്നിയൂർ രാഘവൻ നായർ എന്നിവരുടെ ഖുർആൻ വിവർത്തന ശ്രമങ്ങൾ ധാര ഷെക്കോവിന്റെ ഉപനിഷത്ത് വിവർത്തന ശ്രമങ്ങളുടെ തുടർച്ചയാണെന്നദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊഫ.കെ.എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. വീരാൻ മൊയ്തീൻ ഡോ.എൻ എ എം അബ്ദുൽ ഖാദർ ഡോ.വി. മുഹമ്മദ് ഡോ. അഹമ്മദ് ഇസ്മയിൽ ലബ്ബ എന്നിവർ പരിഭാഷയുടെ4 വാള്യങ്ങൾ ഏറ്റുവാങ്ങി. ഡോ.റഹ്മത്തുള്ള പുസ്തക പരിചയം നിർവ്വഹിച്ചു. പ്രൊഫ സഫിയാബി പ്രൊഫ നിസാറുദ്ദീൻ പ്രൊഫ.ജാഹിർ ഹുസൈൻ പ്രൊഫ മുജീബ് റഹ്മാൻ പ്രൊഫ മുഹമ്മദ് ബഷീർ പ്രൊഫ അബ്ദു റസ്സാഖ് എന്നിവർ ആശംസ നേർന്നു. അറബി വിഭാഗം തലവൻ ഡോ. മൊയ്തീൻ കുട്ടി സ്വാഗതവും ഡോ.അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]