മലപ്പുറം ഇളയൂരിലെ സിപിഎം ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി വയലില്‍ മരിച്ച നിലയില്‍

മലപ്പുറം ഇളയൂരിലെ സിപിഎം ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി വയലില്‍ മരിച്ച നിലയില്‍

മലപ്പുറം: സിപിഎം ഇളയൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇളയൂര്‍ പുത്തന്‍വീട്ടില്‍ രാമന്‍ നായരുടെ മകന്‍ ബാലകൃഷ്ണന്‍ (65) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള കര്‍ഷകസംഘം അരീക്കോട് ഏരിയാകമ്മിറ്റി അംഗം, സീനിയര്‍ സിറ്റിസണ്‍ മലപ്പുറം ജില്ലാ അംഗവുമാണ് അംഗവുമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 22 നാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. തുടര്‍ന്ന് മകന്റെ പരാതിയില്‍ അരീക്കോട് പോലീസ് അന്വേഷിച്ച് വരുകയായിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ഇദ്ദേഹത്തിന്റെ മൃതദേഹം മാടാരക്കുണ്ടിലെ വലിയ പാടത്ത് കണ്ടെത്തിയത്.

 

വയലില്‍ നനക്കാന്‍ എത്തിയവരാണ് മൃതദേഹം കണ്ട് ബന്ധുക്കളെയും അരീക്കോട് പോലീസിലും വിവരം അറിയിച്ചത്. തുടര്‍ന്ന് അരീക്കോട് പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയും മൃതദേഹത്തിന് അരികില്‍ നിന്നും വിഷകുപ്പി കണ്ടെത്തിയതായും അരീക്കോട് പോലീസ് പറഞ്ഞു. മരണ കാരണം ആത്മഹത്യ എന്നതാണ് അരീക്കോട് പോലീസിന്റെ പ്രാഥമിക നിഗമനം.

അരീക്കോട് എസ്.എച്ച്.ഒ സി.വി ലൈജു മോന്‍, എസ്.ഐ അസീസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ :ശോഭന.മക്കള്‍ ശോഭിത്,ഷോജിമ. മരുമക്കള്‍:ഷിനിമോള്‍,ജഗദീഷ്, സഹോദരങ്ങള്‍:നാരായണി,ശാന്തകുമാരി, വിജയ കുമാരി,രാമചന്ദ്രന്‍,ഈശ്വരദാസന്‍, ഇന്ദിര,വത്സലകുമാരി,രമഭായ്.

 

Sharing is caring!