മലപ്പുറം വളാഞ്ചേരിയില്‍ രേഖകളിലാതെ കാറില്‍ കടത്തുകയായിരുന്ന 1.89 കോടി പിടികൂടി
മലപ്പുറം: വളാഞ്ചേരി രേഖകളിലാതെ കാറില്‍ കടത്തുകയായിരുന്ന പണവുമായി ദമ്പതികള്‍ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. സേലത്ത് നിന്നും പെരുമ്പാവൂരിലേക്ക് ഇന്നോവ വാഹനത്തില്‍ കടത്തുകയായിരുന്ന ഒരു കോടി എണ്‍പത് ലക്ഷത്തി അമ്പതിനായിരം രൂപയാണ് വളാഞ്ചേരി പട്ടാമ്പി റോഡില്‍ വളാഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെ പിടികൂടിയത്. വാഹനത്തിന്റ വിവിധ ഭാഗങ്ങളിലായി രഹസ്യമായി അടുക്കി വെച്ച നിലയിലാണ് പണം കണ്ടെത്തിയത്.പെരുമ്പാവൂരില്‍ മുന്‍പ് ബിസിനസ്സ് നടത്തിയിരുന്ന പൂനെ സ്വദേശികളായ ദമ്പതികള്‍ എറണാം കുളത്ത് താമസിച്ചു വരികയാണ്.പിടികൂടിയ പണം കോടതിയില്‍ ഹാജരാക്കി ട്രെഷറിയില്‍ നിക്ഷേപിക്കുമെന്നും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിനേയും എന്‍ഫോഴ്സ്മെന്റിനേയും അറിയിക്കുമെന്നും പൊലീസ് പറഞ്ഞു. പരിശോധന സംഘത്തില്‍
എസ്.ഐ.കെ.ടി.ബെന്നി, സി.പി.ഒ.മാരായ ശ്രീജിത്ത് , ക്ലിന്റ് ഫെര്‍ണാണ്ടസ് എന്നിവരുമുണ്ടായിരുന്നു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]