മൊബൈല്‍ ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രം കണ്ട 24കാരന് റിമാന്‍ഡില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രം മൊബൈല്‍ ഫോണിലൂടെ കണ്ട 24കാരന് പിടിയില്‍. പിടിയിലായ ചേലേമ്പ്ര കൊളക്കാട്ടുചാലി കോലായിപുറായി ലെനിന് രാജ് (24)നെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി എസ് നസീറ റിമാന്റ് ചെയ്തു. തേഞ്ഞിപ്പലം പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍ ബി ഷൈജു അറസ്റ്റ് ചെയ്ത പ്രതിയെയാണ് റിമാന്റ് ചെയ്ത് മഞ്ചേരി സബ്ജയിലിലേക്കയച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന് പി ഹണ്ട് 3 പ്രകാരം മലപ്പുറം സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് വാട്സാപ്പിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്നുവെന്ന് കണ്ടെത്തിയത്. 2020 ഒക്ടോബര്‍ നാലിന് യുവാവിനെ പൊലീസ് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പൊലീസ് മൊബൈല്‍ ഫോണില്‍ നടത്തിയ പരിശോധനയില്‍ ചില വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അശ്ലീല ചാറ്റിംഗ് നടത്തിയതായി കണ്ടെങ്കിലും ചിത്രങ്ങളോ വീഡിയോകളോ കണ്ടെത്താനായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വിശദമായ പരിശോധനക്കായി മൊബൈല്‍ ഫോണ്‍ തൃശൂര്‍ റീജ്യണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്കയച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് പരിശോധനാ ഫലം വന്നത്. ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത അശ്ലീല വീഡിയോകളും ചിത്രങ്ങളും റിക്കവറി ചെയ്ത് ലഭിച്ചതില്‍ നിന്നും യുവാവ് കുറ്റം ചെയ്തതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ്.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]