ചന്ദ്രിക ദിനപത്രത്തിന്റെ തിരുര്‍ ലേഖകന്‍ സുബൈര്‍ കല്ലന്‍ മരണപ്പെട്ടു

ചന്ദ്രിക ദിനപത്രത്തിന്റെ തിരുര്‍ ലേഖകന്‍ സുബൈര്‍ കല്ലന്‍ മരണപ്പെട്ടു

തിരൂർ: മാമ്പ്ര ചാലിക്കുന്ന് പരേതനായ മുഹമ്മദിന്റെ മകനും മാധ്യമപ്രവർത്തകനുമായ സുബൈർ കല്ലൻ (48) അന്തരിച്ചു.
ചന്ദ്രികയുടെ തിരൂർ, കോട്ടക്കൽ, കൽപകഞ്ചേരി എന്നിവിടങ്ങളിലെ ലേഖകനാണ്. സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. മാമ്പ്ര മദ്രാസത്തുൽ മാഷ്ഹൂരിയ സെക്രട്ടറി, കൽപകഞ്ചേരി, കോട്ടക്കൽ പ്രസ്‌ഫോറം സെക്രട്ടറി, തിരൂർ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ്,കെ.ആര്‍.എം.യു തിരൂര്‍ മേഖല ട്രഷറര്‍, കൽപകഞ്ചേരി പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ, ഒരുമ യു.എ.ഇ ചാപ്റ്റർ കൽപകഞ്ചേരി പഞ്ചായത്ത് കോർഡിനേറ്റർ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. കടുങ്ങാത്തുകുണ്ട് ക്രസന്റ് സെന്റർ സെക്രട്ടറി, ജി.വി.എച്ച്.എസ്.സ്‌കൂൾ പി.ടി.എ പ്രസിഡന്റ്, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഖബറടക്കം ഇന്നലെ വൈകുന്നേരം 4.30 ന് മേലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ
മാതാവ്: ഉമ്മിക്കുട്ടി.
ഭാര്യ: ഹഫ്സത്ത്.
മക്കൾ റഹീസ്, റഹീമ
മരുമകൻ: സാദിഖലി രണ്ടത്താണി.
സഹോദരങ്ങൾ: അബ്ദുൽ അസീസ്, ഹംസ, മുഹമ്മദ് മുസ്തഫ, അബ്ദുൽ ജലീൽ, മറിയാമു, സുബൈദ, റഷീദ

Sharing is caring!