മലപ്പുറം ജില്ലാ സഹകരണ ആശുപത്രിക്ക് പാണക്കാട് കുടുംബത്തിന്റെ അഭിനന്ദനം

മലപ്പുറം: പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ജില്ലാ സഹകരണ ആസ്പത്രിയുടെ ക്രൈസിസ് മാനേജ്മെന്റ് ടീമിനെ അഭിനന്ദനവും നന്ദിയും അറിയിച്ച് പാണക്കാട് കുടുംബം. ഹൈദരലി തങ്ങളുടെ വിയോഗമുണ്ടാക്കിയ സാഹചര്യത്തില്‍ പൊതുദര്‍ശന സ്ഥലത്ത് അടിയന്തര ചികിത്സാ സംവിധാനവും മറ്റു അനുബന്ധ മെഡിക്കല്‍ എയ്ഡ് സംവിധാനവും ഒരുക്കുകയും മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബിന് അടിയന്തര ചികിത്സ നല്കി ജീവന് രക്ഷിച്ചതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് ജില്ലാ സഹകരണ ആസ്പത്രി ക്രൈസിസ് മാനേജ്മെന്റ് ടീമും എമര്‍ജന്‍സി, കാര്‍ഡിയാക് മെഡിസിന് വിഭാഗവുമായിരുന്നു. ഇതിന് പ്രസിഡന്റ് കെ.പി.എ മജീദ്, സെക്രട്ടറി സഹീര്‍ കാലടി എന്നിവരാണ് നേതൃത്വം നല്‍കിയത്.
ആശുപത്രിയുടെ ഷെയര്‍ ഹോള്‍ഡറും വെല്വിഷറുമായിരുന്ന സയ്യിദ് ഹൈദരലി തങ്ങളുടെ ജനാസ ആശുപത്രിക്ക് സമീപത്തെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിക്കുന്നുണ്ടെന്ന് തീരുമാനമറിഞ്ഞതു മുതല്‍ അവധി ദിവസമായിരുന്നിട്ടും അടിയന്തര സാഹചര്യം നേരിടുന്നതിന് എല്ലാ മുന്‍കരുതലും ആശുപത്രി അധികൃതര്‍ സ്വീകിരിച്ചിരുന്നു. ടൗണ്‍ഹാളില്‍ കുടിവെള്ള സൗകര്യമൊരുക്കുകയും തിക്കിലും തിരക്കിലും പെട്ട് തളര്‍ച്ച നേരിടുന്നവര്‍ക്ക് ചികിത്സ സൗകര്യവും സൗജന്യമായി ഏര്‍പ്പെടുത്തി. ഇതിനിടയിലാണ് പി.കെ അബ്ദുറബ്ബിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്. എമര്‍ജന്‍സി, കാര്‍ഡിയാക് വിഭാഗം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പടെ ഒരുക്കി രണ്ട് മണിക്കൂറിലേറ പരിശ്രമിച്ചാണ് അദ്ദേഹത്തിന്റെ ജീവന് രക്ഷിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി ഇവിടെ നിന്നും ആസ്റ്റര്‍ മിംസ് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ടൗണ്‍ഹാളിലെത്തിയ ഉന്നതര്‍ക്ക് താത്കാലിക വിശ്രമത്തിനും പ്രാഥമിക സൗകര്യമൊരുക്കി. കോണ്‍ഫ്രസ് ഹാള്‍, പൊലീസുള്പ്പടെയുവര്ക്കുള്ള ഏകോപനത്തനുള്ള കണ്ട്രോള് റൂം സൗകര്യവും ആശുപത്രിയിലാണ് ഒരുക്കിയിരുന്നത്. അസാധാരണമായ സാഹചര്യത്തില്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ച ആശുപത്രി പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ, ഡോ. ഹിദായത്തുള്ള, ഡോ. ഗഗന് വേലായുധന്, ആശുപത്രി സെക്രട്ടറിയുള്‍പ്പടെയുള്ള ജീവനക്കാരെയും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍ എന്നിവരും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും കൂടാതെ പി.കെ അബ്ദുറബ്ബിന്റെ കുടുംബവും അഭിനന്ദിച്ചു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]