പൂക്കിപ്പറമ്പ് ദുരന്തത്തിന് 21വര്‍ഷം; നടുക്കുന്ന ഓര്‍മ്മ ദിനത്തില്‍ ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം
ചെമ്മാട് : 44 പേരുടെ ജീവനുകളെടുത്ത് കേരളത്തെ നടുക്കിയ പൂക്കിപറമ്പ് ദുരന്തത്തിന് 21 വര്‍ഷം പൂര്‍ത്തിയാകുന്നു. ദുരന്തം തീര്‍ത്ത ഭീതിയുടെയും ദുഖത്തിന്റെയും ഓര്‍മ്മകള്‍ അപകടസ്ഥലത്തെത്തിയും, ജില്ലയിലെ മുഴുവന്‍ ബസ് സ്റ്റാന്‍ഡുകളിലെത്തിയും ഡ്രൈവര്‍മാരിലും യാത്രക്കാരിലുമെത്തിച്ച് സുരക്ഷിത യാത്രക്കായി ബോധവല്‍ക്കരണം നല്‍കുകയാണ് ഉദ്യോഗസ്ഥര്‍. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെയും തിരൂരങ്ങാടി സബ് ഓഫീസിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. പൂക്കിപ്പറമ്പില്‍ അപകടം നടന്ന സ്ഥലത്ത് ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുംബോധവത്ക്കരണം നല്‍കി. 2001 മാര്‍ച്ച് 11നാണ് കുത്തിനിറച്ച യാത്രക്കാരുമായി ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന പ്രണവം എന്ന സ്വകാര്യ ബസ് പൂക്കിപറമ്പില്‍ വെച്ച് കാറിലിടച്ച് മറിഞ്ഞ ശേഷം കത്തിയമര്‍ന്നത്. 44പേര്‍ വെന്തുമരിച്ചസംഭവം ഇന്നും മറക്കാനാകില്ല. അപകടത്തിന്റെ നേര്‍ക്കാഴ്ചകള്‍ ദൃശ്യങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും യാത്രക്കാരിലും ബസ്സ് ജീവനക്കാരിലും എത്തിച്ച് സുരക്ഷിതയാത്രയുടെ അവബോധം സൃഷ്ടിച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് ബോധവത്ക്കരണം സംഘടിപ്പിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അനുസ്മരണ പരിപാടിയിലും ബോധവല്‍ക്കരണ ക്ലാസിലും പങ്കെടുത്തു. റോഡ് സുരക്ഷാ സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു. അശ്രദ്ധപരമായ ഡ്രൈവിംഗ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിത വേഗത തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്താന്‍ ബസ്സ് യാത്രക്കാരോട് ആവശ്യപ്പെട്ടു. ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. കെ.കെ. സുരേഷ് കുമാര്‍ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എം.പി. അബ്ദുല്‍ സുബൈര്‍ അധ്യക്ഷത വഹിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് എം.വി.ഐ ഡാനിയല്‍ ബേബി റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം.കെ. പ്രമോദ് ശങ്കര്‍, പി.എച്ച്. ബിജു മോന്‍, സജി തോമസ്, എ.എം.വി ഐമാരായ കെ. സന്തോഷ് കുമാര്‍, കെ. അശോക് കുമാര്‍, വിജീഷ് വാലേരി,സലീഷ് മേലേപ്പാട്ട്, ടി. മുസ്തജാബ്, കെ.ആര്‍. ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബോധവത്ക്കരണം നല്‍കിയത്.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]