നഈമും കുടുംബവും ചേര്‍ത്തുപിടിച്ച മക്കരപറമ്പുകാരുടെ വളര്‍ത്തു മകന്‍ മൈസൂര്‍മജീദ് ഓര്‍മയായി

നഈമും കുടുംബവും ചേര്‍ത്തുപിടിച്ച മക്കരപറമ്പുകാരുടെ വളര്‍ത്തു മകന്‍ മൈസൂര്‍മജീദ് ഓര്‍മയായി

മക്കരപ്പറമ്പ: സ്വന്തം മാതാ പിതാക്കളെപോലും പ്രായമാകുമ്പോള്‍ വയോജനകേന്ദ്ര ങ്ങളി ലാക്കി മടങ്ങുന്ന വര്‍ക്ക് മക്കരപ്പറമ്പിലെ സാഗര്‍ നഈമും കുടുംബവും വേറിട്ട ചരിത്രം തീര്‍ക്കുകയാണ്, നഈമിന്റെ ഉപ്പ മുഹമ്മദ് നോക്കിവളര്‍ത്തിയബുദ്ധി വളര്‍ച്ചയുംവെക്തമായി സംസാരിക്കാന്‍ശേഷിയുമില്ലാത്ത മൈസൂര്‍മജീദിനേ സം രക്ഷിച്ച കഥ യാണ് മജീദിന്റെ മരണത്തിലൂടെകഴിഞ്ഞുദിവസം പുറംലോകമറിയുന്നത്,ആരാരു മില്ലാതത്തിനെ തുടര്‍ന്നുമൈസൂര്‍കാരനായ മജീദിനേവീട്ടിലെ അംഗത്തെ പോലെചേര്‍ത്തു പിടിക്കുകയായിരുന്നു,

നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്കരപ്പറമ്പിലെ മലഞ്ചരക്ക് കച്ചവടക്കാരനായ ചായപ്പൊടി മുഹമ്മദ്എന്ന കൊളത്തോടന്‍ മുഹമ്മദ് ഉച്ചക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുകയാണ്. റോഡിന്റെ ഓവുചാലിലെ അഴുക്കില്‍ നിന്ന് കച്ചവടക്കാര്‍ ഒഴിവാക്കിയ വ ത്തക്ക തോട് കഴിക്കുന്ന മുപ്പത്തി അഞ്ചു കാരനായ യുവാവിനെ കണ്ടു. ദാഹം തീര്‍ക്കാന്‍ കുടിവെള്ളം നല്‍കിമുഹമ്മദ് മടങ്ങി. വീണ്ടും ചുറ്റിത്തിരിഞ്ഞ് നില്‍ക്കുന്നത് കണ്ടപ്പോള്‍ ഊണ് വാങ്ങി നല്‍കി. പുഴയില്‍ കൊണ്ട് പോയി കുളിപ്പിച്ചു. തന്റെ മലഞ്ചരക്ക് കടയുടെ ബെഞ്ചില്‍ ഇരിക്കാന്‍ പറഞ്ഞു.

ഇരുത്തം സ്ഥിര മായ പ്പോള്‍ സ്വന്തം വീടുള്ള വറ്റല്ലുരിലേക്ക് കൊണ്ട് പോയി. നാല്‍പത് വര്‍ഷത്തിലധികം ഇരുത്തവും കിടത്തവുംമുഹമ്മദിന്റെ വീട്ടില്‍ത്തന്നെ, സംസാരിക്കാന്‍ കാര്യമായി അറിയാത്ത മജീദിന്റെ സംസാരം ഉറുദു കലര്‍ന്ന ഭാഷ യിലാണ്, വയനാട്ടില്‍ ബത്തേരി പോലീസ് സ്റ്റേഷനടുത്ത് പോലക്കാരന്‍ ബഷീറിന്റെ ഹോട്ടലില്‍ ജോലി ചെയ്തിരു ന്നതായി പറഞ്ഞു കേള്‍ക്കാറുണ്ട്, ഹോട്ടല്‍ പണിയില്‍ സഹായിക്കുന്ന ബഷീറിന് ഇറച്ചിവെട്ടില്‍ ഒരു കൈവിരല്‍ നഷ്ടപ്പെട്ടു.

വര്‍ഷങ്ങളോളം നഈമും കുടുംബവും മജീദിന്റെ കുടുംബത്തേതേടി അനേഷണം നടത്തിയിരുന്നു, 2007ല്‍ മുഹമ്മദ് വിടവാങ്ങയെങ്കിലും ഭാര്യ കദീജ യുംമക്കളും കുടുംബവും മജീദിനേ പൊന്നുപോലെ സംരക്ഷിച്ചു,മൂന്ന് മാസം ആശുപത്രിയില്‍ കിടത്തി ചികിത്സിച്ചു. മുഹമ്മദിന്റെ മകന്‍സാഗര്‍ നഈം തന്നെയായിരുന്നു പിതാവിന്റെ ഇഷ്ടകാരനെ നെ ശുശ്രൂഷിച്ചിരുന്നതും ചികിത്സിച്ചിരുന്നതും. ഒടുവില്‍ വറ്റല്ലൂര്‍ മഹല്ലുകബര്‍സ്ഥാനിലെമുഹമ്മദിന്റെ അരികുതന്നേ അന്ത്യവിശ്രമവുംഒരുക്കി നഈമും കുടുംബവും വേറിട്ട ചരിത്രം രേഖപ്പെടുത്തി.

Sharing is caring!