മലപ്പുറത്ത് യുവതി ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍
മങ്കട: ഇതര സംസ്ഥാന യുവതിയെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെ താമസിച്ചിരുന്ന ഭര്‍ത്താവിനെയും കുട്ടികളെയും കാണാനില്ല. മങ്കട ഏലചോലയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കൂലി തൊഴിലാളിയായ ആസാം സ്വദേശിയായ ഷാഫിയറഹ്മാന്റെ ഭാര്യ ഉസ്നാരാ ബീഗം ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആണ് ക്വാര്‍ട്ടേഴ്സിന് ദുര്‍ഗന്ധം വമിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഈ സ്ത്രീയെ കടയില്‍ കണ്ടവരുണ്ട്. ഇവരുടെ ഭര്‍ത്താവും കുട്ടികളും അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ട്. മൃതദേഹം വിദഗ്ദ പരിശോധനക്ക് ശേഷം വെള്ളിയാഴ്ച മാത്രമെ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോര്‍ട്ടം നടത്തുകയൊള്ളുവെന്ന് പോലീസ് പറഞ്ഞു. കൂടാതെ ഇവരുടെ ശരിയായ മേല്‍വിലാസത്തിനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. മങ്കട ഇന്‍സ്പെക്ടര്‍ ഷാജഹാന്റെ നേതൃത്വത്തിന് സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം തുടങ്ങി. യുവതിയുടെ ആധാറിലെ പേര്ഉസ്നേറ ബിഗമെന്നാണ്, ചൊവ്വ വൈകീട്ട് അയല്‍ പക്കത്തെ വീടുകളില്‍ സ്ത്രീ ചെന്നിട്ടുണ്ട് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം സന്തോഷിന്റെ നേതൃത്വത്തില്‍ മങ്കട സി.ഐ യു.കെ ഷാജഹാനും സംഘവുമാണ് കേസന്വേഷിക്കുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ്, ഡി വൈ എസ് പി കെ എം ബിജു സ്ഥലം സന്ദര്‍ശിച്ചു വിരലടയാള വിദഗ്ദ സംഘം സ്ഥലം സന്ദര്‍ശിച്ചെങ്കിലും അസമയമായതിനാല്‍ പരിശോധന നാളെത്തേക്ക് മാറ്റി.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]