മലപ്പുറം എളങ്കൂറില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് 26കാരന്‍ മരിച്ചു

മലപ്പുറം എളങ്കൂറില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് 26കാരന്‍ മരിച്ചു

മഞ്ചേരി: എളങ്കൂറില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അതിഥി തൊഴിലാളി മരിച്ചു.
വെസ്റ്റ് ബംഗാള്‍ ലതാഗുരി ഉത്തര്‍മട്ടിയാളി ജഗദീഷ് റോയിയുടെ മകന്‍ മനോജിത് റോയ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റു.
ബുധനാഴ്ച പുലര്‍ച്ച 5.45 ഓടെയാണ് അപകടം സംഭവിച്ചത്. നിര്‍മാണ തൊഴിലാളികളായ ഇവര്‍ കൂമംകുളത്തുള്ള സൈറ്റിലേക്ക് രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

 

Sharing is caring!