മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് മലപ്പുറത്ത് അറസ്റ്റില്‍

മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് മലപ്പുറത്ത് അറസ്റ്റില്‍

മലപ്പുറം: മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചതിന് മലപ്പുറം വാഴക്കാട് 51-കാരന്‍ അറസ്റ്റില്‍. മൂന്നുവര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചെന്ന മരുമകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
സംശയം തോന്നിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ചോദ്യം ചെയ്തപ്പോഴാണ് യുവതി കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

2019 മുതല്‍ തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കല്യാണം കഴിഞ്ഞ് ഗര്‍ഭിണിയായ സമയം മുതല്‍ പീഡനം നടന്നതായും എതിര്‍ക്കുമ്പോള്‍ കൊല്ലുമെന്നും കുടുംബ ബന്ധം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വാഴക്കാട് സി.ഐ. കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Sharing is caring!