ചെറുകാട് സ്മാരക ട്രസ്റ്റിന്റെ പ്രഥമ പാലക്കീഴ് പുരസ്‌കാരം മലപ്പുറത്തുകാരിക്ക്

ചെറുകാട് സ്മാരക ട്രസ്റ്റിന്റെ പ്രഥമ പാലക്കീഴ് പുരസ്‌കാരം മലപ്പുറത്തുകാരിക്ക്

 

പെരിന്തല്‍മണ്ണ: ചെറുകാട് സ്മാരക ട്രസ്റ്റിന്റെ പ്രഥമ പാലക്കീഴ് പുരസ്‌കാരം ഹരിത എസ് ബാബു വിന്. ‘റെഡ് ലേഡി ‘ കവിതയ്ക്കാണ് പുരസ്‌കാരം. ഡോ. കെ പി മോഹനന്‍, സി വാസുദേവന്‍, പി എസ് വിജയകുമാര്‍, അശോക് കുമാര്‍ പെരുവ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് കവിത തെരഞ്ഞെടുത്തത്. ശ്രീകൃഷ്ണപുരം ശ്രീനാരായണ കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യുക്കേഷനില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഹരിത.
മാര്‍ച്ച് 15ന് വൈകിട്ട് നാലിന് പെരിന്തല്‍മണ്ണയില്‍ നടക്കുന്ന പാലക്കീഴ് അനുസ്മരണത്തില്‍ കവി പ്രഭാവര്‍മ്മ 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും. ഒരുകൊല്ലം കവിതയ്ക്കും അടുത്തവര്‍ഷം കഥയ്ക്കും എന്ന ക്രമത്തിലാകും അവാര്‍ഡ്.
വാര്‍ത്താ സമ്മേളനത്തില്‍ മാനേജിങ് ട്രസ്റ്റി സി വാസുദേവന്‍, സെക്രട്ടറി കെ മൊയ്തുട്ടി, വേണു പാലൂര്‍, എന്‍ പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

Sharing is caring!