ഒരു മാസത്തിനിടെ നിലമ്പൂരിലെ മൂന്നു കടകളില്‍ മോഷണം; പ്രതി പിടിയില്‍
നിലമ്പൂര്‍: ഒരു മാസത്തിനിടെ നിലമ്പൂരിലെ മൂന്നു കടകളില്‍ മോഷണം നടത്തിയ മലപ്പുറം ഒതുക്കുങ്ങല്‍ കുഴിപ്പുറം തെക്കരകത്ത് അബ്ദുല്‍റസാഖിനെ (33 ) നിലമ്പൂര്‍ പോലീസ് പിടികൂടി.
ടൗണിലെ സൗഭാഗ്യ ലോട്ടറി കടയില്‍ ഫെബ്രുവരി 4 ന് പുലര്‍ച്ചെ കടയുടെ ചുമര് തുരന്നായിരുന്നു മോഷണശ്രമം. അന്നുതന്നെ ലോട്ടറി കടയോട് ചേര്‍ന്നുള്ള ഹോട്ടലിന്റെ പിന്‍വശത്തെ ഓട് നീക്കി അകത്തുകയറി മേശവലിപ്പില്‍ നിന്നും കുറച്ച് പണവും പാലിയേറ്റീവ് കെയര്‍ സംഭാവന പണമടങ്ങിയ ബോക്സും കൈക്കലാക്കി. അതിനു ശേഷമാണ് ആണ് ചുമര് തുരന്ന് ലോട്ടറി കടയില്‍ കയറിയത്.
ഈ സംഭവത്തില്‍ നിലമ്പൂര്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഈ മാസം 5 ന് പുലര്‍ച്ചെ നിലമ്പൂര്‍ കോവിലകം റോഡിലെ നിമ്മി മെഡിക്കല്‍ സിലും ഷട്ടറിന്റെ പൂട്ടുപൊളിച്ച് കടയുടെ അകത്തു കയറിയത്. ഒന്നും കിട്ടാതെ വന്നതോടെ കടയില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും 1400 രൂപയും കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ലോഡ്ജുകള്‍ പരിശോധിച്ചുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇടയ്ക്ക് നിലമ്പൂരില്‍ എത്തി ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുന്ന പ്രതി ലോട്ടറി എടുക്കാന്‍ ഈ കടയില്‍ ഇടയ്ക്ക് എത്താറുണ്ട്. കടയിലെ തിരക്കും നോട്ട് എണ്ണുന്ന മെഷീനും കണ്ടതോടെയാണ് വന്‍തുക കടയില്‍ സൂക്ഷിച്ചിരിക്കുമെന്നു കരുതി മോഷണം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കടയില്‍ പണമോ വിലപിടിപ്പുള്ള വസ്തുക്കളോ സൂക്ഷിക്കാറില്ലായിരുന്നു. പാലിയേറ്റീവ് ബോക്സില്‍ നിന്നും കിട്ടിയ ചെറിയ തുക മാത്രമേ പ്രതിക്ക് കൈവശപ്പെടുത്താന്‍ കഴിഞ്ഞുള്ളൂ.മോഷണ ശ്രമത്തിനിടയില്‍ കടയിലെ സിസിടിവി ക്യാമറ ശ്രദ്ധയില്‍പ്പെട്ടതോടെ ക്യാമറ നശിപ്പിക്കാനും പ്രതി ശ്രമിച്ചു.
കൂടാതെ മുഖംമൂടി ധരിച്ചാണ് മോഷണത്തിന് കടയിലെത്തിയത്, ഈ മാസം 5 ന് നിമ്മി മെഡിക്കല്‍സില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തു ,ലോട്ടറി കടയില്‍ നിന്നും മോഷ്ടിച്ച പാലിയേറ്റീവ് സംഭാവന ബോക്സസില് നിന്നും പണമെടുത്തശേഷം ബോക്സ് ഉപേക്ഷിച്ചതായി പ്രതി മൊഴിനല്‍കി. അബ്ദുല്‍റസാഖ് മുമ്പും മോഷണക്കേസില്‍ കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ പിടിയിലായി പത്തുമാസത്തെ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. .
ഇന്‍സ്പെക്ടര്‍ പി.വിഷ്ണു, എസ്.ഐ നവീന്‍ ഷാജ്, എസ്.ഐ എം.അസൈനാര്‍, എ.എസ്.ഐ കെ .അനില്‍കുമാര്‍, അന്‍വര്‍ സാദത്ത്, എന്‍.പി സുനില്‍. അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, ടി. നിബിന് ദാസ് , ജിയോ ജേക്കബ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]