മകളുടെ അഡ്മിഷന്‍ ആവശ്യത്തിനായി സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മലപ്പുറത്തെ അച്ഛനും മകളും മരിച്ചു

മലപ്പുറം: മകളുടെ അഡ്മിഷന്‍ ആവശ്യത്തിനായി സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മലപ്പുറം പൂക്കോട്ടുംപാടം സ്വദേശികളായ രണ്ട് പേര്‍ മരണപ്പെട്ടു. പൂക്കോട്ടുംപാടം കുംഭാര കോളനിയിലെ പഴമ്പാലക്കോട് കുമാരന്‍ (47) മകള്‍ നന്ദന ( 18 ) മരണപ്പെട്ടത്.
പുലര്‍ച്ചെ പൂക്കോട്ടുംപാടത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയില്‍ കോഴിക്കോട് വെച്ച് ഉണ്ടായ അപകടത്തിലാണ് കുമാരന്‍ മരണപ്പെട്ടത്. ഭാര്യ ജയന്തിയും ഇവര്‍ സഞ്ചരിച്ച വാഹനം ഓടിച്ച ഡ്രൈവറും ബന്ധുവുമായ പ്രശാന്ത് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. മകളുടെ പഠന സംബന്ധമായ ആവശ്യത്തിനായി കണ്ണൂരിലേക്ക് പുറപ്പെട്ട സംഘത്തിന്റെ കാര്‍ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. കളിമണ്‍ മ്യൂറല്‍ കലാകാരനായിരുന്നു മരണപ്പെട്ട കുമാരന്‍ . നയന , നമിത എന്നിവര്‍ മറ്റ് മക്കളാണ്.
RECENT NEWS

മലപ്പുറം പാലത്തിങ്ങലിലെ വനിതാ ഹോട്ടലില്‍ മോഷണം. രണ്ട് മൊബൈല്‍ ഫോണും പണവും കവര്‍ന്നു
പരപ്പനങ്ങാടി: പാലത്തിങ്ങലില്‍ റേഷന്‍ ഷോപ്പിന് സമീപത്തെ വനിതാ ഹോട്ടലില്‍ മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. രണ്ട് മൊബൈല്‍ ഫോണും മേശയിലുണ്ടായിരുന്ന 1500 രൂപയും കവര്‍ന്നു. പാലത്തിങ്ങല്‍ സ്വദേശി രമണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്‍. [...]