എ.ഡി.എം.എയുടെ അഞ്ചു ഗ്രാമുമായി രണ്ടു പേര് മലപ്പുറത്ത് പിടിയില്‍
മലപ്പുറം: എ.ഡി.എം.എയുടെ അതിമാരകമായ ലഹരി മരുന്നുമായി രണ്ടുപേര്‍ മലപ്പുറത്ത് പിടിയില്‍. മലപ്പറം ചോലക്കല്‍ ഹൗസില്‍ ഷമീര്‍, തിരുവനന്തപുരം നെയ്യാറ്റിന്‍കര പള്ളിച്ചാല്‍ മൈങ്കല്ലൂര്‍ തങ്കപ്പന് എന്നിവരാണ് പിടിയിലായത്. ഒതുക്കുങ്ങള്‍ ചെറുകുന്ന് വെച്ച് ഇന്നു ഉച്ചയോടെയാണ് സംഭവം.
അഞ്ചുഗ്രാമാണ് ഇവരില്‍നിന്നും പിടികൂടിയത്.
വില്‍പ്പനക്കായി കൊണ്ടുവന്ന എ.ഡി.എം.എയുമായാണ് ഇരുവരേയും മലപ്പുറം ഡി.വൈ.എസ്.പി: പി.എം പ്രദീപിന്റെ നേതൃത്വത്തില്‍ ഉള്ള ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡിന്റെ സഹായത്തോടെ കോട്ടക്കല്‍ പോലീസ് പിടികൂടിയത്. കോട്ടക്കല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി യുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ എസ്.ഐ പ്രിയന്, പ്രത്യേക അന്വേഷണസംഘം അംഗങ്ങളുംചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]