സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് സ്ത്രീകളെ പീഡിപ്പിച്ചു ആഭരണങ്ങള്‍ കൈക്കലാക്കുന്ന മലപ്പുറത്തെ യുവാവ് പിടിയില്‍
മലപ്പുറം: സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ പരിചയപ്പെട്ട് സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിച്ചു പല ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവരുകയും ചെയ്ത പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി മങ്ങലത്തൊടി സത്താറി (44) നെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി സ്വദേശിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെരിന്തല്‍മണ്ണ ക്രൈം സ്ക്വാഡിന്റെ സഹായത്തോടു കൂടി പ്രതിയെ പെരിന്തല്‍മണ്ണയില്‍ നിന്നും അറസ്റ്റ് ചെയ്തത്.ഫെബ്രുവരി എഴിനാണ് കേസിനാസ്പദമായ സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിക്കുകയും ബസ് ഉടമയാണ്, മീന്‍ മൊത്തവ്യാപാരിയാണ് എന്നൊക്കെ പറഞ്ഞ് പറ്റിച്ച് പെരിന്തല്‍മണ്ണയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ശേഷം ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവരുകയുമായിരുന്നു.പ്രതി പല സ്ഥലങ്ങളിലായി ക്വാര്‍ട്ടേഴ്സ് എടുത്ത് താമസിക്കാറാണ് പതിവെന്നും പ്രതിയുടെ പേരില്‍ സമാന രീതിയിലുള്ള കേസ്സുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ.ജിനേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ നൗഷാദ്, അസീസ്, എസ്.സി.പി.ഒമാരായ ജെറിഷ്,പത്മിനി സി.പി.ഒ മാരായ വിനീത് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]