വെല്ലുവിളി സാദിഖലി തങ്ങളുടെ പിന്‍ഗാമിയെ കണ്ടെത്തല്‍, മൂന്നുപേരില്‍ സാധ്യത മുനവ്വറലിക്ക്
മലപ്പറം: ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തെ തുടര്‍ന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റിനെ നിമിഷ നേരംകൊണ്ട് തെരഞ്ഞെടുത്തെങ്കിലും വെല്ലുവിളി മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന സാദിഖലി തങ്ങളുടെ പിന്‍ഗാമിയെ കണ്ടെത്തല്‍. സാദിഖലി തങ്ങള്‍ സംസ്ഥാന പ്രസിഡന്റായതോടെ ഭാവിയിലെ സംസ്ഥാന പ്രസിഡന്റു കൂടിയാകും ഇനി വരുന്ന മലപ്പുറം ജില്ലാ പ്രസിഡന്റ്. ഇതു തന്നെ കഴിഞ്ഞ കാലങ്ങളിലും പാണക്കാട് ആവര്‍ത്തിച്ചുപോന്നത്. കൂടുംബത്തിലെ കാരണവന്മാരെയാണ് ചുമതല ഏല്പിക്കുന്നതെന്നു ലീഗ് നേതൃത്വം പറയുന്നുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായവരെയാണ് ഇത്തരത്തില്‍ പരിഗണിച്ച ചരിത്രമുള്ളത്. മുന്‍കാലങ്ങളില്‍നിന്നും വിഭിന്നമായി തങ്ങള്‍ കുടുംബത്തില്‍ ജനസംഖ്യ വര്‍ധിച്ചതും വിവിധ ചര്‍ച്ചകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വഴിവെക്കാനുള്ള സാധ്യതകളും നിലനില്‍ക്കുന്നണ്ട്. ഹൈദരലി ശിഹാബ് തങ്ങളുടെ മുഈനലി തങ്ങള്‍ കോഴിക്കോട് ലീഗ് ഹൗസില്‍വെച്ച് പരസ്യമായി കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതികരിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പാണക്കാട് കുടുംബത്തിലെ മുതിര്‍ന്നവരെ പരിഗണിക്കുമോ, അതോ നിലവില്‍ സജീവമായ യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ പരിഗണിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.
നിലവില്‍ പാണക്കാട്ടെ മൂന്നുപേര്‍ക്കു പരിഗണനാ സാധ്യതയുണ്ടെങ്കിലും മുനവ്വറലി തങ്ങള്‍ക്ക് തന്നെയാണ് കൂടുതല്‍ സാധ്യത കല്പിക്കുന്നത്. നിലവില്‍ പാണക്കാട്ടെ കുടുംബത്തിന്റെ സാദിഖലി തങ്ങള്‍ കഴിഞ്ഞാല്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് മുനവ്വറലി തങ്ങളാണ്. ഇതിന് പുറമെ
സാദിഖലി തങ്ങളുടെ സഹോദരന് കൂടിയായ അബ്ബാസ് അലി തങ്ങള്‍, അന്തരിച്ച ഉമറലി തങ്ങളുടെ മകനും മുന്‍വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ റഷീദലി തങ്ങള്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.
സമസ്തയുടെ താല്പര്യം റഷീദലി തങ്ങള്‍ക്കാണെന്ന സൂചനയും, ചില നേതാക്കള്‍ക്ക് അബ്ബാസ് അലി തങ്ങളോട് താല്പര്യമുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ഇന്ന് പാണക്കാട് ചേര്‍ന്ന മുസ്ലീംലീഗ് നേതൃയോഗമാണ് സാദിഖലി തങ്ങളെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മുസ്ലീം ലീഗ് ദേശീയ പ്രസിഡണ്ട് കെ.എം.ഖാദര്‍ മൊയ്തീന്റെ അധ്യക്ഷതയില്‍ പാണക്കാട് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു യോഗം . മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാനായും സാദിഖലി തങ്ങളെ തെരെഞ്ഞെടുത്തിട്ടുണ്ട്.
ലീഗ് ഉന്നതാധികാര സമിതി അംഗം, മലപ്പുറം ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവന്ന സാദിഖലി തങ്ങള്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായ ഘട്ടം മുതല്‍ സംസ്ഥാന പ്രസിഡണ്ടിന്റെ ചുമതല നിര്‍വ്വഹിച്ചു വരികയായിരുന്നു. അതേ സമയം പാണക്കാട് കുടുംബം തന്നെ ചര്‍ച്ചചെയ്താകും അടുത്ത ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുത്ത് നേതൃത്വത്തെ വിവരം അറിയിക്കുക. പാണക്കാട് റഷദലി ശിഹാബ് തങ്ങളാണിപ്പോള്‍ കുടുംബത്തിലെ ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കുന്നതും എല്ലാവര്ക്കും പൊതുസമ്മതനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.
ഇന്നു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്ത സാദിഖലി തങ്ങളുടെ പേരും പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് കുടുംബ തീരുമാന പ്രകാരം നിര്‍ദേശിച്ചത്. ഹൈദരലി ശിഹാബ് തങ്ങള്‍ വഹിച്ചിരുന്ന മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനായും സാദിഖലി തങ്ങള്‍ പ്രവര്‍ത്തിക്കും.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]