ഹൈദരലി തങ്ങള്‍:ജീവിത വിശുദ്ധിയുടെ തൂവണ്‍മ ഉബൈദുള്ള എം.എല്‍.എ

ഹൈദരലി തങ്ങള്‍:ജീവിത വിശുദ്ധിയുടെ തൂവണ്‍മ ഉബൈദുള്ള എം.എല്‍.എ

മലപ്പുറം: ജീവിതവഴിയിലുടനീളം വിശുദ്ധിയുടെ തൂവണ്‍മയും മതമൈത്രിയുടേയും സാഹോദര്യത്തിന്റേയും പ്രതീകവുമായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്ന് പി.ഉബൈദുള്ള എം.എല്‍.എ.

ഹൈദരലി ശിഹാബ് തങ്ങള്‍, ജില്ലാ പഞ്ചായത്ത് മെമ്പറും ലഹരി നിര്‍മ്മാര്‍ജന സമിതി എംപ്ലോയ്‌സ് വിംഗ് സംസ്ഥാന പ്രസിഡന്റുമായിരുന്ന മൂര്‍ക്കത്ത് ഹംസ മാസ്റ്ററുടേയും അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒരു പുരുഷായുസ്സ് മുഴുവന്‍ നാടിന് നിസ്വാര്‍ത്ഥ സേവനം ചെയ്ത്,ഏത് പ്രതിസന്ധികളേയും പ്രശ്‌നങ്ങളേയും ലാഘവത്തോടെ അതിജീവിച്ച മാതൃക വ്യക്തിത്വമായിരുന്നു മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍ എന്നും അദ്ദേഹം അനുസ്മരിച്ചു.

എംപ്ലോയ്‌സ് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. ലഹരി നിര്‍മ്മാര്‍ജന സമിതി വര്‍ക്കിംഗ് പ്രസിഡന്റ് പി.എം.കെ.കാഞ്ഞിയൂര്‍, ജന:സെക്രട്ടറി ഒ.കെ കുഞ്ഞികോമു മാസ്റ്റര്‍, എംപ്ലോയ്‌സ് വിംഗ് ജന:സെക്രട്ടറി പി.പി.അലവിക്കുട്ടി, എ.പി.മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, അബൂബക്കര്‍ എടവണ്ണ, അഷ്‌റഫ് കോഴിക്കോട്, സുന്ദരന്‍ ശാന്തിനഗര്‍, ബഷീര്‍ കാട്ടൂര്‍, ഉമ്മര്‍ വിളക്കോട്, അബൂ ഗുഡലായ്, ജലീല്‍ മാസ്റ്റര്‍ പാലക്കാട്, അബ്ദുറഹ്മാന്‍ ഫാറൂഖി പൊന്നാനി, ബാപ്പു ഹാജി താനൂര്‍, ഷാജു തോപ്പില്‍, വര്‍ഗ്ഗീസ് തണ്ണിനാല്‍, സി.എച്ച് ആസ്യ ടീച്ചര്‍, വി.പി.ഇസ്ഹാഖ് മാസ്റ്റര്‍, ജാമാലുദ്ദീന്‍ കൂടല്ലൂര്‍, എം.കെ.എ.ലത്തീഫ്, ഷാനവാസ് തുറക്കല്‍, യൂനുസ് പെരിന്തല്‍മണ്ണ, മജീദ് അമ്പലക്കണ്ടി, അഹ്മമദ് ജമാലുദ്ദീന്‍, ആന്‍സി ടീച്ചര്‍ ചുങ്കത്തറ, ബിന്‍സീയ ടീച്ചര്‍ വണ്ടൂര്‍, ബി.ടി കുഞ്ഞു, ആര്‍.കെ. പൂവത്തിക്കല്‍, അഷ്‌റഫ് കോടിയില്‍, ഹുസ്സൈന്‍ കമ്മന, മജീദ് വടകര, കെ.മറിയം ടീച്ചര്‍, ഷുക്കൂര്‍ പത്തനംതിട്ട, യു.സി. സജിത് നാരായണന്‍, പി.ഇസ്ഹാഖ് മദനി എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!