രേഖകളില്ലാതെ കടത്തിയ 50,82,000 രൂപയും ഒരുകിലോ സ്വര്‍ണവുമായി രണ്ടുപേര്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: രേഖകളില്ലാതെ കടത്തിയ 50,82,000 രൂപയും ഒരുകിലോ സ്വര്‍ണവുമായി രണ്ടുപേരെ വേങ്ങര പൊലീസ് പിടികൂടി. ഞായര്‍ വൈകിട്ട് വേങ്ങര സിനിമാ ഹാള്‍ പരിസരത്തുനിന്നാണ് കാറില്‍ കടത്തിയ പണവും സ്വര്‍ണവും കണ്ടെടുത്തത്. വേങ്ങര എസ് എസ് റോഡ് സ്വദേശിയായ കാപ്പില്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് (48), ചേറൂര് സ്വദേശി കരിമ്പില്‍ വീട്ടില്‍ അബ്ദുള്‍ മുനീര്‍ (35) എന്നിവരാണ് പിടിയിലായത്.
പണം ഊട്ടിയില്‍ സ്വര്‍ണം വിറ്റുകിട്ടിയതാണെന്നും കൈവശമുണ്ടായിരുന്ന സ്വര്‍ണം മലപ്പുറത്തുനിന്നും ലഭിച്ചതാണെന്നുമാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. വേങ്ങര സിഐ പി മുഹമ്മദ് ഹനീഫ, എസ്ഐ ഉണ്ണികൃഷ്ണന്, എഎസ്ഐ അശോകന്, എസ് സിപിഒ ഹരിദാസന്, സിപിഒമാരായ ഉമ്മര്‍, സിറാജ്, അജീഷ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]