ചികിത്സയില്‍ കഴിഞ്ഞ മലപ്പുറം ചങ്ങരംകുളം നരണിപ്പുഴ സ്വദേശിനിയായ വിദ്യാര്‍ത്ഥി മരിച്ചു
ചങ്ങരംകുളം: ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം നരണിപ്പുഴ സ്വദേശിനിയായ വിദ്യാര്‍ത്ഥി മരിച്ചു.നരണിപ്പുഴ പുളിഞ്ചോട് സ്വദേശി ഇടമനപ്പടി രാജന്റെ മകള്‍ ശ്രീലക്ഷ്മി(17)ആണ് ചികിത്സയിലിരിക്കെ മരിച്ചത്.വൃക്ക സംബന്ധമായ അസുഖത്തെ കഴിഞ്ഞ ഒരു മാസത്തോളമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.മാതാവ് : ശാന്ത.സഹോദരന്:ശരണ്‍രാജ്.മൂക്കുതല ഗവണ്മെന്റ് ഹൈസ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.ശ്രീലക്ഷ്മിയുടെ അകാല
നിര്യാണത്തില്‍ അനുശോചന സൂചകമായി തിങ്കളാഴ്ച സ്കൂളിന് അവധി യായിരിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.മൃതദേഹം തിങ്കളാഴ്ച കാലത്ത് വീട്ടുവളപ്പില്‍ സംസ്കരിക്കും.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]