മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു
മലപ്പുറം: മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു. മലപ്പുറം ടൗണ്‍ഹാളില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദര്‍ശനത്തിനിടെയായിരുന്നു സംഭവം. തങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനായി വന്‍ജനക്കൂട്ടമാണ് എത്തുന്നത്. തങ്ങളെ അവസാനനോക്കു കാണാനായി പതിനായിരങ്ങളാണ് മലപ്പുറം നഗരത്തിലേക്ക് ഒഴുകുന്നത്. തിരക്ക് നിയന്ത്രിക്കാനാകാതെ പാടുപെടുകയാണ് പാര്‍ട്ടി വളന്റിയര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദചികിത്സയിലായിരുന്ന ഹൈദരലി തങ്ങള്‍ ഇന്നു രാവിലെയാണ് അന്തരിച്ചത്. അങ്കമാലിയില്‍ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം പാണക്കാട്ടെ തങ്ങളുടെ വസതിയിലെത്തിച്ചു. അവിടെ ബന്ധുക്കള്‍ക്ക് മാത്രം ദര്‍ശനത്തിനും മയ്യിത്ത് നമസ്‌കാരത്തിനും അവസരം നല്‍കി. തുടര്‍ന്നാണ് മലപ്പുറം ടൗണ്‍ഹാളിലേക്ക് പൊതുദര്‍ശനത്തിനായി എത്തിച്ചത്. പ്രഗത്ഭരും സാധാരണക്കാരുമടക്കം നിരവധി പേരാണ് പൊതുദര്‍ശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ നേതാക്കളുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ മയ്യിത്ത് നമസ്‌കാരം നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും നാളെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തും.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]