മലപ്പുറത്തെ യുവാവ് സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു

മലപ്പുറത്തെ യുവാവ് സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു

മലപ്പുറം:  സൗദി അറേബ്യയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ത്വായിഫില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന മലപ്പുറം, കോട്ടക്കല്‍, ഇരിമ്പിളിയം മേച്ചിരിപ്പറമ്പ് സ്വദേശി കരുവാരകുന്നില്‍ ഉണ്ണീന്‍കുട്ടിയുടെ മകന്‍ അഷ്റഫലി (42) ആണ് മരിച്ചത്. ഗോതമ്പ് കൊണ്ടുപോകുന്ന ട്രെയ്ലറിന്റെ ഡ്രൈവറയായിരുന്നു അഷ്‌റഫലി. ഗോതമ്പ് കൊണ്ട്‌പോകുന്നതിന് അഷ്റഫലി ട്രെയ്ലര്‍ ഓടിച്ച് ത്വായിഫില്‍ നിന്ന് ജിദ്ദയിലെത്തിയാതായിരുന്നു. ജിദ്ദയിലെ സനാബില്‍ ഏരിയയിലായിരിക്കെ ഹൃദയാഘാതം അനുഭവപ്പെടുകയും താമസിയാതെ മരണം സംഭവിക്കുകയുമായിരുന്നു. ജിദ്ദ, ത്വായിഫ് കെ എം സി സി വെല്‍ഫയര്‍ വിംഗ് വളണ്ടിയര്‍മാര്‍ ഇടപെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു.

 

Sharing is caring!