മലപ്പുറം പയ്യനങ്ങാടിയില്‍ വാഹനാപകടം: ബൈക്ക് യാത്രക്കാരനായ 20കാരന് മരിച്ചു
തിരൂര്‍: പയ്യനങ്ങാടിയില്‍ ഇന്നലെ വൈകിയിട്ട് മൂന്ന് മണിയോടെ ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് മരണപ്പെട്ടു. തല ക്കടത്തൂര് സ്വദേശി 20 വയസ്സുള്ള മേനത്തില് മുഹമ്മദ് അര് ശാക്കാണ് മരണപ്പെട്ടത്. തിരൂര്‍ ഭാഗത്ത് നിന്ന് വന്ന ഷിഫ്റ്റ് കാര്‍ വിദ്യാര്‍ഥിയെ ഇടിച്ച ശേഷം ഓട്ടോയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ് തലക്ക് പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരനായ യുവാ വിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ കുറുക്കോള്‍ കുന്ന് സ്വദേശി 33 വയസ്സുള്ള അജീഷ്, യാത്രക്കാരന് 36 വയസ്സുള്ള നിഷാദ്, ആലത്തിയൂര്‍ സ്വദേശിനി ശ്രീലക്ഷ്മി എന്നിവരെ പരിക്കുകളോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഓട്ടോയില്‍ കുടുങ്ങിയ വരെ ഫയര്‍ ഫോഴ്സും നാട്ടുകാരും പോലീസും രക്ഷപ്പെടുത്തി. മുഹമ്മദ് അര് ശാഖിന്റെ ഉമ്മ ഫാത്തിമ, അനിയന് അമീര്‍, ബാപ്പ ഹാരിസ്.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]