മലപ്പുറത്ത് അപകടത്തില്‍ കൈ നഷ്ടപ്പെട്ട യുവാവിന് 37.19 ലക്ഷം നഷ്ടപരിഹാരം

മലപ്പുറത്ത് അപകടത്തില്‍ കൈ നഷ്ടപ്പെട്ട യുവാവിന് 37.19 ലക്ഷം നഷ്ടപരിഹാരം

മഞ്ചേരി : മിനി ബസ്സുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വലതുകരം പൂര്‍ണ്ണമായി നഷ്ടപ്പെട്ട യുവാവിന് 37,19,400 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ ജഡ്ജ് പി എസ് ബിനു വിധിച്ചു. കണ്ണൂര്‍ മുണ്ടേരി കച്ചേരിപ്പറമ്പ് അക്ഷയ നിവാസില്‍ ബാലന്‍ മകന്‍ സി ഷിബിന്‍ (25)നാണ് പരിക്കേറ്റത്. 2018 സെപ്തംബര്‍ 18ന് മേല്‍മുറി 27ലായിരുന്നു അപകടം. ഗ്ലോബര്‍ ട്രേഡേഴ്സ് മാര്‍ക്കറ്റിംഗ് കമ്പനിയുടെ അസിസ്റ്റന്റ് മാനേജരായ ഷിബിന്‍ സഞ്ചരിച്ചിരുന്ന മിനി ബസ്സില്‍ എതിരെ വന്ന മിനി ബസ്സ് ഇടിക്കുകയായിരുന്നു. ഒമ്പതു ശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള തുക ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനി മഞ്ചേരി ശാഖയാണ് നല്‍കേണ്ടത്.

Sharing is caring!