പ്രണയം നടിച്ച് പീഡനം : യുവാവിനെ റിമാന്റ് ചെയ്തു

പ്രണയം നടിച്ച് പീഡനം : യുവാവിനെ റിമാന്റ് ചെയ്തു

മഞ്ചേരി : പതിനേഴുകാരിയെ പ്രണയം നടിച്ച് വശീകരിച്ച് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതിന് ഇന്നലെ എടക്കര പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എടക്കര പാലേമാട് നാല് സെന്റ് കോളനിയില്‍ സുധീഷ് (24)നെയാണ് ജഡ്ജി എസ് നസീറ റിമാന്റ് ചെയ്തത്. ബുധനാഴ്ച രാത്രി യാണ് സംഭവം. സിനിമ കാണിച്ചു തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ബൈക്കില്‍ കൊണ്ടു പോയ യുവാവ് എടക്കര തമ്പുരാന്‍കുന്നിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വെച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. രാത്രി 9 മണിക്ക് വീട്ടില്‍ നിന്നും കൊണ്ടു പോയ പെണ്‍കുട്ടിയെ രാത്രി 12 മണിയോടെയാണ് തിരികെ വീട്ടിലെത്തിച്ചത്. മാതാവിനൊപ്പം എടക്കര പൊലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എസ് മഞ്ജിത്‌ലാല്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Sharing is caring!