ബിജെപിയുമായുള്ള എല്ലാ ബന്ധവും അസാനിപ്പിച്ചു; ഇനി ഒരു പാര്‍ട്ടിയിലേക്കുമില്ല; തീരുമാനം പ്രഖ്യാപിച്ച് മുന്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ സാധു റസാഖ്

ബിജെപിയുമായുള്ള എല്ലാ ബന്ധവും അസാനിപ്പിച്ചു; ഇനി ഒരു പാര്‍ട്ടിയിലേക്കുമില്ല; തീരുമാനം പ്രഖ്യാപിച്ച് മുന്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ സാധു റസാഖ്

മലപ്പുറം: ബിജെപിയുമായുള്ള എല്ലാ ബന്ധവും അസാനിപ്പിച്ചെന്ന് മുന്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ സാധു റസാഖ്. കേന്ദ്ര വഖഫ് കൗണ്‍സിലില്‍ അംഗത്വം വാഗ്ദാനം ചെയ്തതിനാലാണ് താന്‍ ബിജെപിയുമായി സഹകരിപ്പിച്ചതെന്നും ബിജെപിയുമായുള്ള എല്ലാ ബന്ധവും അസാനിപ്പിച്ചെന്നും മുന്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ സാധു റസാഖ്.

മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് നേതാവാണ് ബിജെപിയുമായി സഹകരിക്കുന്നതില്‍ ഇടനില വഹിച്ചതെന്നും സാധു റസാഖ് വെളിപ്പെടുത്തി . കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച യാത്ര മലപ്പുറത്തെത്തിയപ്പോഴാണ് സാധു റസാഖ് ബിജെപി യില്‍ ചേര്‍ന്നത് . ഇനി ഒരു പാര്‍ട്ടിയിലേക്കുമില്ലെന്നും സാധു റസാഖ്.

എല്‍ഡിഎഫ് സ്വതന്ത്രനായാണ് സാധു റസാഖ് മലപ്പുറം നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് മുസ്ലിംലീഗിലെത്തി. നഗരസഭാ ചെയര്‍മാനായി. ലീഗ് വിട്ട ശേഷം പിന്നീട് സിഎംപിയിലെത്തി. അതിനു ശേഷമാണ് ഐഎന്‍എല്ലിലെത്തിയത്. തുടര്‍ന്ന് ബിജെപിയില്‍ ചേരുകയായിരുന്നു.

 

Sharing is caring!