മലപ്പുറം മഞ്ചേരിയില്‍ ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു
മഞ്ചേരി : ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. മഞ്ചേരി ട്രഷറി ഓഫീസറായി വിരമിച്ച ശാന്തിഗ്രാം ബിന്ദുവില്‍ പരേതയായ തൊട്ടിതൊടി പാഞ്ചാലിയുടെ മകന് രാജന് (74) ആണ് മരിച്ചത്. ഇന്നു രാവിലെ ഒമ്പതു മണിയോടെ മഞ്ചേരി ഐജിബിടി ബസ് സ്റ്റാന്റിന് മുന്‍വശത്താണ് അപകടം. ഉടന്‍ മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചക്ക് 12 മണിയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ : സുപ്രഭ (റിട്ട. അദ്ധ്യാപിക, ജിബിഎച്ച്എസ്എസ് മഞ്ചേരി). മക്കള്‍: സൂരജ് (ബംഗലൂരു), രഞ്ജിത്ത് (കനറാ ബാങ്ക് പെരിന്തല്‍മണ്ണ). മരുമകള്‍ : സുനിത (സ്റ്റാഫ് നഴ്സ്, ഗവ. മെഡിക്കല്‍ കോളേജ്, തൃശൂര്‍). മഞ്ചേരി എസ് ഐ ഖമറുസ്സമാന് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്ന് 11 മണിയോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]