ബൈക്കില്‍ കാര്‍ ഇടിച്ച് മലപ്പുറത്തെ 24കാരന്‍ മരിച്ചു

ബൈക്കില്‍ കാര്‍ ഇടിച്ച് മലപ്പുറത്തെ 24കാരന്‍ മരിച്ചു

എടപ്പാള്‍: അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മൂതൂര്‍ പുത്രകാവില്‍ അച്ചുതന്റെ മകന്‍ നിഖില്‍ എന്ന അപ്പു (24) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച കൂറ്റനാട് ചാലിശ്ശേരി റോഡില്‍ നിഖിലും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെ മരിക്കുകയായിരുന്നു.അമ്മ : സരോജിനി.സഹോദരങ്ങള്‍: സ്വപ്നില്‍,നിനില്‍

Sharing is caring!