നിലയ്ക്കാത്ത വെടിയൊച്ചകളുടെ ഭീതിയില്‍നിന്ന് മലപ്പുറത്തുകാരി സാന്ദ്ര ഇനിയും മുക്തയായിട്ടില്ല

നിലയ്ക്കാത്ത വെടിയൊച്ചകളുടെ ഭീതിയില്‍നിന്ന് മലപ്പുറത്തുകാരി സാന്ദ്ര ഇനിയും മുക്തയായിട്ടില്ല

മലപ്പുറം: നിലയ്ക്കാത്ത വെടിയൊച്ചകളുടെ ഭീതിയില്‍നിന്ന് സാന്ദ്ര ഇനിയും മുക്തമായിട്ടില്ല. വലിയ വെല്ലുവിളികളും കഷ്ടപ്പാടും അതിജീവിച്ചാണ് ഉക്രയ്‌നില്‍നിന്ന് പോളണ്ടിലെ ഇന്ത്യന്‍ എംബസിയിലെത്തിയത്. ദിവസങ്ങളോളം ഉക്രയ്ന്‍ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ കാത്തുകിടന്നു. തുടര്‍ന്ന് ചൊവ്വാഴ്ച പോളണ്ടിലെ റസെസോവ് എയര്‍പോര്‍ട്ടില്‍നിന്നും രാത്രി 11നുള്ള പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക്. രാവിലെ ഒമ്പതിന് ഡല്‍ഹിയിലെത്തി. അവിടെനിന്ന് രാത്രി 8.15ഓടെ കൊച്ചിന്‍ എയര്‍പോര്‍ട്ടിലും.
പുലാമന്തോള്‍ പാലൂരിലെ പനങ്ങാട്ട് ഉദയന്റെ മകള്‍ സാന്ദ്ര ലിവിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. അച്ഛന്‍ ഉദയന്‍, അമ്മ സുഭദ്ര, പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് പി സൗമ്യ, പഞ്ചായത്തംഗങ്ങളായ ടി സാവിത്രി, മുഹമ്മദലി, ഉദയന്റെ സുഹൃത്ത് ദേവന്‍ എന്നിവര്‍ സാന്ദ്രയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി എന്‍ വാസവന്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരും സ്വീകരിക്കാനെത്തിയിരുന്നതായി ഉദയന്‍ പറഞ്ഞു.

 

Sharing is caring!